വെള്ളിക്കോത്ത് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി

വിമുക്തി കാസർഗോഡിന്റെയും കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Aug 17, 2026 - 21:45
Updated: 2 hours ago
0
വെള്ളിക്കോത്ത് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി

കാഞ്ഞങ്ങാട്: വിമുക്തി കാസർഗോഡ് ഡിവിഷൻ ഹോസ്ദുർഗ് റേഞ്ചിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബുമായി സഹകരിച്ച് MPS GVHSS വെള്ളിക്കോത്ത് സ്കൂളിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

സ്കൂൾ പ്രിൻസിപ്പൽ ഹേമ മാലിനി സ്വാഗതം ആശംസിച്ച ചടങ്ങിൽ കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ ഡോ. വിവേക് എം. അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂലകണ്ടം പ്രഭാകരൻ പരിപാടി ഉദ്ഘാടനം ചെയ്തു.

എക്സൈസ് പ്രിവന്റീവ് ഓഫീസർ ഗ്രേഡും വിമുക്തി മെന്ററുമായ ഗോവിന്ദൻ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. വിദ്യാർത്ഥികളിൽ ലഹരിക്കെതിരായ അവബോധം വളർത്തുന്നതിനൊപ്പം സാമൂഹിക ഉത്തരവാദിത്വവും ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യവും ക്ലാസിൽ വിശദീകരിച്ചു.

ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ്, ഹെഡ്മാസ്റ്റർ, കരിയർ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് സെക്രട്ടറി ലയൺ പി.എൻ.കെ. നായർ നന്ദി രേഖപ്പെടുത്തി.

വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ മനോഭാവം വളർത്തുന്നതിനും ലഹരിയിൽ നിന്ന് അകന്ന് ആരോഗ്യകരമായ ജീവിതത്തിലേക്ക് അവരെ പ്രോത്സാഹിപ്പിക്കുന്നതിനും പരിപാടി സഹായകമായി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User