ദീപാവലി വീഡിയോയിൽ ദിയ മിർസയെ ലക്ഷ്യമിട്ട് ബിജെപി; മതത്തിന്റെ നിറം നൽകി വിവാദം
ദീപാവലി ആഘോഷങ്ങളിലെ പടക്കവും വായുമലിനീകരണവും ഒഴിവാക്കാൻ നടി ദിയ മിർസ നടത്തിയ ബോധവത്കരണ വീഡിയോ വിവാദമാക്കിയ ബിജെപി നേതാക്കളുടെ നിലപാടിനെതിരെ ബോംബെ ഹൈക്കോടതിയും രംഗത്തെത്തി.
ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുടെ മുസ്ലിം വിരുദ്ധത എത്രത്തോളം ആഴത്തിലുള്ളതാണ് എന്ന് വെളിപ്പെടുത്തിയ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം മുംബൈയിൽ നിന്ന് പുറത്ത് വന്നത്.. ഒരു പക്ഷേ കേരളത്തിലെ മാധ്യമങ്ങൾ അതിന് വലിയ പ്രാധാന്യം കൊടുത്തോ എന്നത് സംശയമാണ് .. ദിയ മിർസ എന്ന നടി ദീപാവലിയുമായി ബന്ധപ്പെട്ട് ചെയ്ത ഒരു വീഡിയോ മുംബൈ കോർപ്പറേഷൻ അധികൃതർ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ നിന്ന് നീക്കം ചെയ്തതാണ് വിവാദമായത്.. ഇതെങ്ങനെയാണ് ബിജെപിയുടെ മുസ്ലിം വിരുദ്ധത തുറന്നുകാട്ടുന്നതെന്ന് നോക്കാം..
രാജ്യം ഇപ്പോൾ ദീപാവലി ആഘോഷത്തിൻ്റെ ആവേശത്തിലും തിരക്കിലുമാണ്.. ഈ മാസം എട്ടിനാണ് ദീപാവലി.. പടക്കം പൊട്ടിച്ചും വിളക്കുകൾ തെളിച്ചും ആഘോഷിക്കാനുള്ള കാത്തിരിപ്പിലാണ് ഓരോരുത്തരും.. അതിനിടയിലാണ് നടി ദിയ മിർസയുടെ ഒരു ചെറിയ വീഡിയോ വരുന്നത്.. അതൊരു ബോധവൽക്കരണത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ വീഡിയോ ആണ്.. എല്ലാവരും പടക്കം പൊട്ടിക്കലും ശബ്ദ മലിനീകരണവും ഒഴിവാക്കണം എന്നാണ് അതിൽ നടി ആവശ്യപ്പെടുന്നത്.. ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ്റെ സോഷ്യൽ മീഡിയകളിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാൽ ഈ വീഡിയോ പുറത്ത് വന്ന് നിമിഷങ്ങൾക്കകം വിവാദമാകുന്നു. ബിജെപി നേതാക്കൾ നടിക്കെതിരെ രംഗത്ത് വരുന്നു, രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നു.. പിന്നാലെ ആ വീഡിയോ കോർപ്പറേഷൻ അധികൃതർ നീക്കം ചെയ്യുന്നു..
ഇനി എങ്ങനെയാണ് വീഡിയോ വന്നതെന്ന് നോക്കാം.. ഈ ബൃഹൻമുംബൈ കോർപ്പറേഷൻ അധികൃതർ തന്നെയാണ് ദിയ, മാധുരി ദീക്ഷിത്, ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ ഉൾപ്പെടെ ഒരുപിടി സെലിബ്രിറ്റികളെ ഉൾപ്പെടുത്തി ഇങ്ങനെയൊരു ബോധവത്കരണ വീഡിയോ ചെയ്യിച്ചത്.. മുംബൈ നഗരത്തിൽ വർധിച്ചുവരുന്ന വായൂ മലിനീകരണം കണക്കിലെടുത്ത് ഹൈക്കോടതിയാണ് കോർപ്പറേഷന് ഈ നിർദ്ദേശം കൊടുത്തത്.. ദീപാവലി പോലൊരു ഉത്സവകാലത്ത് വായു മലിനീകരണത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്നതായിരുന്നു ലക്ഷ്യം.. കോർപ്പറേഷൻ്റെ പരിസ്ഥിതി സൗഹൃദ ദീപാവലി ക്യാമ്പയിൻ്റെ ഭാഗമായി അവരുടെ നിർദേശ പ്രകാരമാണ് ദിയയും മറ്റുള്ളവരും ഇങ്ങനെ വീഡിയോ ചെയ്ത് കൊടുത്തതെന്നും വ്യക്തമാണ്..
പിന്നെ എങ്ങനെ ദിയയുടെ വീഡിയോ മാത്രം വിവാദമായി.. അവിടെയാണ് BJPയുടെ വർഗീയ രാഷ്ട്രീയം തെളിഞ്ഞ് കാണുന്നത്.. വീഡിയോ പുറത്ത് വന്നതോടെ ബിജെപി മുംബൈ യൂണിറ്റ് അധ്യക്ഷനാണ് ദിയയെ ഇന്ത്യാ വിരുദ്ധ ശക്തിയാക്കി ആദ്യം വിവാദ പ്രസ്താവന നടത്തിയത്.. ഹിന്ദുക്കൾ എങ്ങനെ ഉത്സവങ്ങൾ ആഘോഷിക്കണമെന്ന് ഇന്ത്യാ വിരുദ്ധ ശക്തികൾ ആജ്ഞാപിക്കാൻ ശ്രമിക്കുന്നു എന്നാണ് അമീത് സതം പറഞ്ഞത്.. നോക്കണം വീഡിയോ ചെയ്തവരിൽ ദിയ മാത്രമാണ് ബിജെപിയുടെ കണ്ണിൽ ഇന്ത്യാ വിരുദ്ധ ശക്തി.. ദിയയെ ടുക്കടെ ടുക്കടെ ഗ്യാങ് എന്ന് വിളിക്കുന്നു, ഹിന്ദുക്കളെ പഠിപ്പിക്കാൻ വരണ്ട എന്ന് വിമർശിക്കുന്നു.. അങ്ങനെ BJP തങ്ങളുടെ തനിനിറം പുറത്ത് കാട്ടി.. മറ്റ് മൂന്ന് സെലിബ്രിറ്റികളും പറഞ്ഞ കാര്യങ്ങളേ ദിയയും വീഡിയോയിൽ പറഞ്ഞിട്ടുള്ളു.. അത് ദിയ സ്വന്തം ഇഷ്ടത്തിന് എന്തെങ്കിലും പറഞ്ഞ് ഒരു വീഡിയോ എടുത്ത് പോസ്റ്റ് ചെയ്തതല്ല, കോർപ്പറേഷൻ ആവശ്യപ്പെട്ട കാര്യങ്ങളാണ് വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.. അവിടെയാണ് ബിജെപിയുടെ അസഹിഷ്ണുത, വർഗീയത, മുസ്ലിം വിരുദ്ധത എല്ലാം തെളിഞ്ഞുകാണുന്നത്
ഇവിടെ ദിയ മിർസ എന്ന പേര് തന്നെയാണ് ബിജെപിയുടെ പ്രശ്നം.. മാധുരി ദീക്ഷിതോ നിഷിഗന്ധ വാദോ അജിങ്ക്യ രഹാനെയോ പറഞ്ഞതിൽ പ്രശ്നം ഇല്ലാതിരിക്കുകയും ദിയ മിർസ പറഞ്ഞതിൽ മാത്രം പ്രശ്നം കാണുകയും ചെയ്യുന്നത് തന്നെയാണ് ഇവിടെ പ്രശ്നം.. ദിയയുടെ പിതാവ് ക്രിസ്ത്യനാണ്.. അമ്മ ഹിന്ദു.. എന്നാൽ ദിയയുടെ നാലാം വയസിൽ മാതാപിതാക്കൾ വേർപിരിഞ്ഞു, പിന്നീട് അമ്മ വിവാഹം കഴിച്ചത് അഹമ്മദ് മിർസയെ ആണ്.. അതാണ് ദിയയുടെ പേരിനൊപ്പമുള്ള മിർസ.. ആ മിർസ എന്ന പേരാണ് ബിജെപിയെ അസ്വസ്ഥപ്പെടുത്തുന്നത് എന്ന് വ്യക്തം.. എന്നാൽ താൻ ഏതെങ്കിലും പ്രത്യേക മതത്തിൽപ്പെട്ടയാളായി അറിയപ്പെടാൻ ദിയ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം..
വിഷയത്തിൽ ബോംബെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടത്തിയ ഇടപെടൽ ശ്രദ്ധേയമാണ്.. സ്വമേധയാ പൊതുതാത്പര്യ ഹർജിയായി പരിഗണിച്ച് വാദം കേട്ട കോടതി പരോക്ഷമായി ബിജെപി സംഭവത്തിന് മതത്തിന്റെ നിറം നൽകിയതിനെതിരെ കോടതി ആഞ്ഞടിക്കുന്നുണ്ട്. ഇതൊരു മതേതര രാജ്യമാണ്.. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഒരു വിഷയമാണ്. മതത്തിനും ജാതിക്കും അതീതമായി എല്ലാ മനുഷ്യനും ഒരേ വായുവാണ് ശ്വസിക്കുന്നത്.. സെലിബ്രിറ്റികൾ ഒരുമയുടെ സന്ദേശമാണ് നൽകിയത്.. ചില രാഷ്ട്രീയ നേതാക്കൾ നടത്തിയ പരാമർശങ്ങൾ തങ്ങളെ അസ്വസ്ഥപ്പെടുത്തുന്നെന്നും വിവാദം തികച്ചും ദൗർഭാഗ്യകരമെന്നും കോടതി പറയുന്നുണ്ട്.. രാജ്യത്തെ ഒരാഘോഷങ്ങളിൽ നിന്നും ഒരാളെ പോലും ഒറ്റപ്പെടുത്തരുത് എന്ന സുപ്രീം കോടതി നിരീക്ഷണം ഓർമപ്പെടുത്തിയ ബെഞ്ച് നീക്കം ചെയ്ത വീഡിയോ റീ അപ്ലോഡ് ചെയ്യുന്നത് അഭികാമ്യമാകും എന്നും പറയുന്നുണ്ട്.. എന്നാൽ അക്കാര്യത്തിൽ ഒരു കർശന നിർദ്ദേശം നൽകാൻ കോടതി തയ്യാറായില്ല.. മഹാരാഷ്ട്രയിലെ BJP മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് ഇത് തീരേ അപ്രസക്തമായ വിഷയമാണ്.. സ്വന്തം പാർട്ടിയുടെ നേതാക്കൾ ഇത്തരത്തിൽ വർഗീയത കാണിക്കുമ്പോൾ അതിലൂടെ വളർന്നുവന്ന ഫഡ്നാവിസ് വേറെ എന്ത് നിലപാട് സ്വീകരിക്കാനാണ്..
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)