ഇനി ‘കേരളയല്ല’, ‘കേരളം’; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ഇംഗ്ലീഷിലും ‘Kerala’യ്ക്ക് പകരം ‘Keralam’; ഔദ്യോഗിക രേഖകളിലും സംവിധാനങ്ങളിലും പേരുമാറ്റം നടപ്പാക്കും

Aug 17, 2026 - 23:40
0
ഇനി ‘കേരളയല്ല’, ‘കേരളം’; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ഇനി ‘കേരളയല്ല’, ‘കേരളം’; പേരുമാറ്റ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. പാർലമെന്റിന്റെ ഇരുസഭകളും നേരത്തെ ബിൽ പാസാക്കിയിരുന്നു.

രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരളം’ എന്നാകും. ഇതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക രേഖകൾ, വിവിധ സർക്കാർ സംവിധാനങ്ങൾ, സൈൻബോർഡുകൾ എന്നിവയിൽ ഘട്ടംഘട്ടമായി പേരുമാറ്റം നടപ്പാക്കും.

ഇംഗ്ലീഷ് ഭാഷയിലും ‘Kerala’ എന്നതിന് പകരം ‘Keralam’ എന്നായിരിക്കും ഔദ്യോഗികമായി ഉപയോഗിക്കുക. കേരളത്തിന്റെ പേര് ഇനി ഔദ്യോഗിക രേഖകളിൽ ‘കേരളം’ എന്നായി രേഖപ്പെടുത്തുന്നതാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User