100 ദിവസം; കേരളം മാറിയോ? സതീശൻ സർക്കാരിന്റെ കുതിപ്പ്, സിപിഐഎമ്മിന് തിരിച്ചടി

നൂറ് ദിവസം പിന്നിടുമ്പോൾ ജനക്ഷേമ പദ്ധതികളും പുതിയ നയങ്ങളുമായി യുഡിഎഫ് സർക്കാർ മുന്നേറുമ്പോൾ സാമ്പത്തിക ആരോപണങ്ങളും ആഭ്യന്തര തർക്കങ്ങളും സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നുവെന്നാണ് വിലയിരുത്തൽ.

Aug 25, 2026 - 10:48
0
100 ദിവസം; കേരളം മാറിയോ? സതീശൻ സർക്കാരിന്റെ കുതിപ്പ്, സിപിഐഎമ്മിന് തിരിച്ചടി

അധികാരത്തിലേറി വെറും നൂറ് ദിവസങ്ങൾ! ഒരു സർക്കാരിനെ സംബന്ധിച്ച് അഞ്ച് വർഷത്തെ ഭരണകാലയളവിലെ വെറുമൊരു തുടക്കം മാത്രം. പക്ഷേ, ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ കേരള രാഷ്ട്രീയം കണ്ടത് വലിയൊരു തലകീഴ് മറിച്ചിലാണ്. ഒരുവശത്ത് കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് സർക്കാർ നൂറാം ദിനത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ജനഹൃദയങ്ങൾ കീഴടക്കുമ്പോൾ, മറുവശത്ത് പ്രതിപക്ഷത്തുള്ള സിപിഐഎം എന്ന പ്രസ്ഥാനം തിരിച്ചടികളുടെ പാതയിലാണ്. നൂറു ദിവസം കൊണ്ട് വി.ഡി. സതീശൻ സർക്കാർ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. യുവതലമുറയെയും സാധാരണക്കാരെയും ഒരുപോലെ ചേർത്തുപിടിക്കുന്ന നയങ്ങൾ! മുൻ സർക്കാരുകളിൽ നിന്ന് വ്യത്യസ്തമായി ഭാവിയിലേക്ക് ഉപകരിക്കുന്ന പുതിയ ആശയങ്ങൾക്ക് സർക്കാർ രൂപം നൽകി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ജെൻസീ സ്റ്റാർട്ടപ്പുകൾക്കായി 50 കോടിയുടെ വകയിരുത്തലും, കണ്ടന്റ് ക്രിയേറ്റർമാർക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ പ്രദർശനവേദികളും ഒരുക്കി സർക്കാർ മാറ്റത്തിന്റെ കാഹളം മുഴക്കി. മുൻപ് വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് ചോദ്യമുന്നയിച്ച് തരംഗമായ മലപ്പുറം സ്വദേശി ഫിജിലിനെപ്പോലുള്ള പുതുതലമുറയിലെ യുവാക്കൾ ഈ ഭരണത്തിൽ നൂറ് ശതമാനം തൃപ്തരാണ് എന്നാണ് ഇപ്പോൾ പറയുന്നത്.തുടക്കത്തിൽ തന്നെ നാടിനെ ആശങ്കയിലാഴ്ത്തിയ ലഹരി മാഫിയകൾക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ' എന്ന ദൗത്യവുമായി സർക്കാർ അതിശക്തമായ വേട്ട ആരംഭിച്ചതാണ് ഈ സർക്കാരിന്റെ ഭരണ നേട്ടങ്ങളിലെ ഏറ്റവും വലിയ നാഴിക കല്ല്. 

ലഹരിയുടെ വേരറുക്കുന്ന ഈ പോരാട്ടവും, കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി നടപ്പിലാക്കിയ 'പ്രിയദർശിനി' പദ്ധതിയും വമ്പൻ ഹിറ്റ് തന്നെയാണ്.  ഓണക്കാലത്ത് വിപണിയിലിടപെട്ട് ക്ഷേമാനുകൂല്യങ്ങൾ അതിവേഗം വീട്ടിലെത്തിച്ചതുമെല്ലാം സാധാരണക്കാർക്ക് നേരിട്ടനുഭവപ്പെട്ട ഭരണനേട്ടങ്ങളാണ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എപ്പോഴും നേരിൽക്കണ്ട് പരാതി അറിയിക്കാം എന്നത് ഭരണത്തിന് ജനകീയ മുഖം നൽകി.
എന്നാൽ, ഭരണപക്ഷം ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നേറുമ്പോൾ, സിപിഐഎം നേരിടുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ്. ഈ നൂറ് ദിവസങ്ങൾക്കിടയിൽ എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഗുരുതരമായ ആരോപണങ്ങൾ പാർട്ടിക്ക് വലിയ ആഘാതമായി.അത് പാർട്ടിയെ വലിയ താഴ്ചയിലേക്ക് തള്ളി വിട്ടു.   പ്രതിരോധത്തിലായ സിപിഐഎമ്മിന് ജനങ്ങൾക്ക് മുന്നിൽ കൃത്യമായ മറുപടിയില്ലാത്ത അവസ്ഥയായി. ഇതിന് പുറമെ, ഉപപ്രതിപക്ഷ നേതാവ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളിൽ സ്വന്തം മുന്നണി പങ്കാളിയായ സിപിഐ മുഖം കറുപ്പിച്ചതും പ്രതിപക്ഷത്തിന്റെ വീഴ്ചയ്ക്ക് ആക്കം കൂട്ടി. സ്വന്തം അണികളെപ്പോലും തിരികെ കൊണ്ടുവരാനാകാതെ സിപിഐഎം തളരുകയാണ്.അതേസമയം, ഭരണപക്ഷത്തിനും വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഓണക്കാലത്തെ മുന്നൊരുക്കങ്ങളിൽ കാണിച്ച വേഗതയും കൃത്യതയും, കേരളത്തിലെ പല ജില്ലകളും പ്രളയത്തിൽ മുങ്ങിയപ്പോൾ കാണിച്ചോ എന്ന ചോദ്യം ജനങ്ങൾക്കിടയിലുണ്ട്. ദുരന്തം വിതച്ച ശേഷമുള്ള ഇടപെടലുകളേക്കാൾ പ്രധാനം മുൻകരുതലുകളായിരുന്നു എന്ന വിമർശനം പ്രതികൂലമായി നിൽക്കുന്നുണ്ടെങ്കിലും, മൊത്തത്തിൽ വിലയിരുത്തുമ്പോൾ വി.ഡി. സതീശനും സർക്കാരും നാടിന്റെ വിശ്വാസം നേടിയെടുത്തിരിക്കുകയാണ്.ചുരുക്കത്തിൽ, യുഡിഎഫിന് ഇത് വിജയത്തിന്റെയും, പ്രതീക്ഷയുടെ, ജനകീയ മുന്നേറ്റത്തിന്റെ നൂറാം ദിനമാണ്! എന്നാൽ സിപിഐഎമ്മിനാകട്ടെ, സാമ്പത്തിക ആരോപണങ്ങളിലും ആഭ്യന്തര തർക്കങ്ങളിലും പെട്ട് ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് പരാജയത്തിന്റെ ആഴക്കടലിൽ മുങ്ങിത്താഴുന്ന നാളുകളും. അഞ്ചു വർഷത്തെ വലിയൊരു യാത്രയിൽ ആദ്യ നൂറു ദിനങ്ങൾ കൊണ്ട് തന്നെ വി.ഡി. സതീശൻ സർക്കാർ തങ്ങളുടെ വിലാസം വ്യക്തമാക്കിക്കഴിഞ്ഞു!

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User