കാസർകോട് ഡയലൈഫ് ആശുപത്രിയിൽ സൗജന്യ കിഡ്നി–യൂറോ രോഗനിർണയ മെഗാ ക്യാമ്പ്
നൂറോളം രോഗികൾക്ക് വിദഗ്ധ ഡോക്ടർമാരുടെ സൗജന്യ പരിശോധന; ഹരിതകർമസേന അംഗങ്ങളെ ആദരിച്ചു
കാസർകോട്: ഡയലൈഫ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ സൗജന്യ കിഡ്നി–യൂറോ രോഗനിർണയ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത ഡോക്ടർമാരായ മഷൂഖ് അബ്ദുൽ ഖാദർ, നമേഷ് കാമത്ത്, മൊയ്തീൻ നഫ്‌സീർ, ഐ.കെ. മൊയ്തീൻ കുഞ്ഞി എന്നിവർ ക്യാമ്പിൽ നൂറോളം രോഗികളെ സൗജന്യമായി പരിശോധിച്ചു.
സർജറി, സ്കാനിംഗ്, ലാബ് ടെസ്റ്റുകൾ ഉൾപ്പെടെയുള്ള വിവിധ ചികിത്സാ സേവനങ്ങൾ പരമാവധി ഇളവുകളോടെ ലഭ്യമാക്കിയതും ക്യാമ്പിന്റെ പ്രത്യേകതയായി.
ഉദ്ഘാടന ചടങ്ങിൽ കാസർകോട് മുനിസിപ്പാലിറ്റിയിലെ 20, 24 വാർഡുകളിലെ ഏഴ് ഹരിതകർമസേന വളണ്ടിയർമാരെ ഡയലൈഫ് ആശുപത്രിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ കൗൺസിലർമാരായ ഷകീന മൊയ്തീനും രാജേഷ് പുലിക്കുന്നും ആദരിച്ചു.
ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. ഐ.കെ. മൊയ്തീൻ കുഞ്ഞി സ്വാഗതം പറഞ്ഞു. ഡയറക്ടർ ഡോ. മൊയ്തീൻ നഫ്‌സീർ പദ്ധതി വിശദീകരിച്ചു.
തുടർന്ന് ആശുപത്രി ജീവനക്കാരുടെ ഓണാഘോഷവും വിപുലമായ പരിപാടികളോടെ നടന്നു. ജനറൽ മാനേജർ മൻസൂർ, പ്രോഗ്രാം കോർഡിനേറ്റർ പി.ആർ.ഇ. മറിയം, നഴ്‌സിംഗ് സൂപ്രണ്ട് ജിക്കി ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)