സർവീസ് റോഡും ഡ്രൈനേജും പൂർത്തിയാക്കാതെ ചാലിങ്കാൽ ടോൾ പ്ലാസ തുറക്കാൻ നീക്കം; പ്രക്ഷോഭം ആരംഭിച്ച് സമരസമിതി 

ടോൾ പ്ലാസ തുറക്കുന്നതിനെതിരെ പുല്ലൂർ പെരിയയിൽ പ്രതിഷേധ സദസ്സ്; എം.എൽ.എയ്ക്ക് നിവേദനം നൽകി, ദേശീയപാത അതോറിറ്റിയെയും എം.പിയെയും സമീപിക്കും

Sep 01, 2026 - 12:46
Updated: 1 month ago
0
സർവീസ് റോഡും ഡ്രൈനേജും പൂർത്തിയാക്കാതെ ചാലിങ്കാൽ ടോൾ പ്ലാസ തുറക്കാൻ നീക്കം;  പ്രക്ഷോഭം ആരംഭിച്ച് സമരസമിതി 

പെരിയ: സർവീസ് റോഡിന്റെയും ഡ്രൈനേജിന്റെയും നിർമാണം പൂർത്തിയാക്കാതെ ടോൾ പ്ലാസ തുറക്കാനുള്ള നീക്കത്തിനെതിരെ പുല്ലൂർ പെരിയയിൽ പ്രതിഷേധം. പഞ്ചായത്ത് ഭരണസമിതിയുടെയും കർമ്മസമിതിയുടെയും നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

പ്രതിഷേധ സദസ്സ് കെ. നീലകണ്ഠൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാനും പഞ്ചായത്ത് പ്രസിഡന്റുമായ സി.കെ. സബിത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ബാബുരാജ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി സമിതി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.

സർവീസ് റോഡിന്റെയും ഡ്രൈനേജിന്റെയും നിർമാണം പൂർത്തിയാക്കാതെ ടോൾ പ്ലാസ പ്രവർത്തനം ആരംഭിക്കുന്നത് പ്രദേശവാസികൾക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നാണ് സമരസമിതിയുടെ നിലപാട്.

പ്രതിഷേധത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ എം.എൽ.എയ്ക്ക് നിവേദനം കൈമാറി. തുടർന്ന് ദേശീയപാത അതോറിറ്റി അധികൃതരെ നേരിൽ കണ്ട് നിവേദനം നൽകാനും എം.പിക്ക് നിവേദനം സമർപ്പിക്കാനും യോഗം തീരുമാനിച്ചു.

ടോൾ പ്ലാസ തുറക്കുന്നതിന് മുമ്പ് സർവീസ് റോഡിന്റെയും ഡ്രൈനേജിന്റെയും നിർമാണം പൂർത്തിയാക്കണമെന്ന ആവശ്യവുമായി സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User