വോട്ടർപട്ടികയിലെ സുതാര്യത ചർച്ചയാകുന്നു; ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ പ്രതിഷേധം

ഗ്യാനേഷ് കുമാറിന്റെ നടപടികളെയും തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെയും ചൊല്ലി പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ സുപ്രീം കോടതി ഇടപെടലും നിർണായകമാകുന്നു.

Sep 30, 2026 - 10:10
Updated: 55 minutes ago
0
വോട്ടർപട്ടികയിലെ സുതാര്യത ചർച്ചയാകുന്നു; ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ പ്രതിഷേധം

കുറച്ച് ദിവസങ്ങളായി രാജ്യത്ത് ജനാധിപത്യത്തിനായി മുറവിളി കൂട്ടുകയാണ്. രാജ്യത്തെ സംരക്ഷിക്കുന്നവർ രാജ്യം ഭരിക്കണം. അതുകൊണ്ടുതന്നെ നിലവിലുള്ളതിൽനിന്ന് അതിനൊരു മാറ്റം വേണം. രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ പോലും സംരക്ഷിക്കാൻ കഴിയാതെ ജനാധിപത്യത്തെ ഇല്ലാതാക്കിയ ഒരു സർക്കാർ രാജിവെക്കുന്നതാണ് നല്ലത്. ജനാധിപത്യം സംരക്ഷിക്കാൻ കഴിയുന്നവർക്ക് മാത്രമേ ഇനി വോട്ട് ചെയ്യൂ എന്ന രാജ്യത്തെ ജനങ്ങളുടെ തീരുമാനം അതിശക്തമാവുകയാണ്.ജനാധിപത്യത്തിന്റെ കാവൽക്കാരനായി മാറിയ രാഹുൽ ഗാന്ധിയുടെ കയ്യിൽ ഭരണം ഏൽപ്പിക്കണമെന്നുള്ള ആവശ്യം പോലും ഉയർന്നിരിക്കുകയാണ്. അതായത്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ഭരണകക്ഷിയായ ബിജെപിയുടെ കയ്യിലെ പാവയായി മാറി എന്ന് തെളിവുസഹിതം കണ്ടെത്തിയതോടെ രാജ്യത്തെ ജനാധിപത്യ സംവിധാനം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലേക്ക് മാറുകയാണ്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നടപടികൾ ഏകപക്ഷീയവും അനുചിതവുമാണെന്ന് രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ തന്നെ വിശേഷിപ്പിച്ചിട്ടുണ്ടെന്ന് ‘ഇന്ത്യൻ എക്സ്പ്രസ്’ കഴിഞ്ഞ ആഴ്ച പുറത്തുവിട്ട വാർത്തയെ ആധാരമാക്കി എല്ലാ രാഷ്ട്രീയ പാർട്ടികളും ആഞ്ഞടിക്കുകയാണ്. ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കാൻ മാത്രമാണ് ഗ്യാനേഷ് കുമാർ തന്റെ പദവി ഉപയോഗിച്ചത് എന്ന് ഇപ്പോൾ വ്യക്തമാണ്. അദ്ദേഹത്തിന് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ഉടൻ പദവിയിൽനിന്ന് നീക്കം ചെയ്യണമെന്നുമാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞുകഴിഞ്ഞു. അതായത്, സ്വന്തം സഹപ്രവർത്തകർക്ക് പോലും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ വിശ്വാസമില്ല. രാജ്യത്തെ യുവാക്കൾ ചോദ്യങ്ങൾ ചോദിച്ച് അദ്ദേഹത്തെ സ്ഥാനത്തുനിന്ന് പുറത്താക്കാൻ പോകുകയാണ്. വോട്ടവകാശം ജനാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ഘടകങ്ങളിലൊന്നാണ്. അർഹതയുള്ള ഒരു വോട്ടറെയും ഏകപക്ഷീയമായി ഒഴിവാക്കരുത് എന്നുള്ളതാണ് രാജ്യത്തിന്റെ ആവശ്യം.

പക്ഷേ, പ്രതിപക്ഷം ആവശ്യപ്പെടുന്നതുപോലെ ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ പോലും, ഈ സമരത്തിലൂടെ ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ കോൺഗ്രസിന് സാധിക്കും. അതായത്, പൊതുജനശ്രദ്ധ മുഴുവൻ ഇതിലേക്ക് വന്നിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയിലെയും വോട്ടർപട്ടികയിലെയും സുതാര്യത സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ചർച്ചയും സംശയങ്ങളും ഉയർത്താൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, ഇന്ത്യ സഖ്യത്തിലെ വിവിധ കക്ഷികളെയും പ്രാദേശിക പാർട്ടി നേതാക്കളെയും വീണ്ടും ഒന്നിപ്പിക്കാനും ഒരുമിച്ച് തെരുവിലിറക്കാനും ഈ സമരം സഹായിച്ചിട്ടുണ്ട്. അതിനു പുറമെ ഏറ്റവും വലിയ കാര്യം എന്ന് പറയുന്നത് സുപ്രീം കോടതിയുടെ ഇടപെടലാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെ സമർപ്പിക്കപ്പെട്ട ഹർജികളിൽ സുപ്രീം കോടതി സ്വീകരിക്കുന്ന നിലപാട് ഈ സമരത്തിന്റെ ഗതി തിരിച്ചുവിടാൻ പോകുകയാണ്. കാരണം, കമ്മീഷനെതിരെ കോടതിയുടെ ഭാഗത്തുനിന്ന് പരാമർശങ്ങളോ നിർദ്ദേശങ്ങളോ ഉണ്ടായാൽ അത് പ്രതിപക്ഷ സമരത്തിന് വലിയ വിജയം നൽകാൻ പോകുകയാണ്. കാരണം, ഗ്യാനേഷ് കുമാർ ഒരുപക്ഷേ രാജിവെച്ച് പോകേണ്ടി വന്നേക്കാം.

ഏതായാലും, ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് ഉടനടി മാറ്റുകയോ രാജിവെപ്പിക്കുകയോ ചെയ്യുക എന്നത് ഭരണഘടനാപരമായി അത്ര എളുപ്പമല്ലെങ്കിലും, തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനും വിഷയത്തിൽ ജനശ്രദ്ധ നേടാനും കോൺഗ്രസ് നയിക്കുന്ന സമരങ്ങൾക്ക് കഴിയുന്നുണ്ട്. അതോടൊപ്പം തന്നെ രാഷ്ട്രീയമായി ഭരണപക്ഷത്തിന്മേൽ സമ്മർദ്ദം ചെലുത്താനും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിക്കാനും സാധിച്ചാൽ, അത് കോൺഗ്രസിനെ സംബന്ധിച്ച് വലിയൊരു രാഷ്ട്രീയ വിജയമായി രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തും. അതുവഴി രാജ്യത്ത് ജനാധിപത്യം കൊണ്ടുവന്നത് മാത്രമല്ല, സംരക്ഷിക്കുന്നതും കോൺഗ്രസാണെന്ന് ജനങ്ങൾ സമ്മതിക്കാൻ പോകുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User