തിരുവനന്തപുരത്ത് കോൺഗ്രസ്–ബിജെപി സംഘർഷം: മണ്ഡലം കമ്മിറ്റി കമ്മിറ്റി ഓഫീസിന് തീയിട്ട് നശിപ്പിക്കാൻ ശ്രമം

സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ആക്രമണത്തിന് പിന്നിൽ ആരെന്ന് പൊലീസ് അന്വേഷിക്കുന്നു

Sep 30, 2026 - 09:48
0
തിരുവനന്തപുരത്ത് കോൺഗ്രസ്–ബിജെപി സംഘർഷം: മണ്ഡലം കമ്മിറ്റി കമ്മിറ്റി ഓഫീസിന് തീയിട്ട് നശിപ്പിക്കാൻ ശ്രമം

തിരുവനന്തപുരം: നെയ്യാറ്റിൻകര പാലിയോട് ജംഗ്ഷനിലെ ആനാവൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിട്ട് നശിപ്പിക്കാൻ ശ്രമം ഓട് മേഞ്ഞ പഴയ കെട്ടിടത്തിനും സമീപത്തെ ഫ്‌ളക്‌സ് ബോർഡുകൾക്കും തീപിടിച്ച് നാശനഷ്ടമുണ്ടായി.

രാത്രിയിൽ ഓഫീസിന്റെ പിൻഭാഗത്തുകൂടി എത്തിയ സംഘം കൈയിൽ കരുതിയിരുന്ന ദ്രാവകം ഫ്‌ളക്‌സ് ബോർഡിൽ ഒഴിച്ചശേഷം തീ കൊളുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത് എന്ന് നാട്ടുകാർ പറഞ്ഞു . മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും മുഖ്യമന്ത്രി വി.ഡി. സതീശന്റെയും ചിത്രങ്ങളടങ്ങിയ ഫ്‌ളക്‌സുകൾ പൂർണമായും കത്തിനശിച്ചു.

നാട്ടുകാർ ഇടപെട്ട് തീ അണച്ചതിനാൽ സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് ഒഴിവായി. തുടർന്ന് നാട്ടുകാർ തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്.

കഴിഞ്ഞ ദിവസം പ്രദേശത്ത് ബിജെപി–യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായതായി വിവരമുണ്ട്. ഇതിന്റെ തുടർച്ചയായാണോ ആക്രമണമുണ്ടായതെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. മാരായമുട്ടം പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User