ഓണത്തിന് മഴപ്പേടി; കേരളത്തിൽ 8 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പിൽ ജാഗ്രത നിർദേശം

Aug 24, 2026 - 08:15
Updated: 2 hours ago
0
ഓണത്തിന് മഴപ്പേടി; കേരളത്തിൽ 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഓണാഘോഷങ്ങൾക്കിടെ കേരളത്തിൽ മഴ മുന്നറിയിപ്പ് തുടരുന്നു. ഇന്ന് ഓഗസ്റ്റ് 24ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുള്ള സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. 

ഓഗസ്റ്റ് 25ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം, IMD ഇന്ന് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം ഓഗസ്റ്റ് 26 മുതൽ 30 വരെ കേരളത്തിൽ പ്രത്യേക മഴ മുന്നറിയിപ്പില്ല. 

ഓണാഘോഷങ്ങൾ നടക്കുന്ന സാഹചര്യത്തിൽ മഴയുടെ സാധ്യത കണക്കിലെടുത്ത് യാത്രകളിലും പൊതുപരിപാടികളിലും ജാഗ്രത പാലിക്കണം. പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിലും അധികൃതരുടെ നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

തീരദേശ മേഖലയിലും ജാഗ്രത തുടരുകയാണ്. മോശം കാലാവസ്ഥയും ശക്തമായ കാറ്റും നിലനിൽക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്ന് നിർദേശമുണ്ട്. 

ഓണത്തിന് മഴ ഭീഷണി തുടരുമ്പോഴും, തിരുവോണദിനമായ ഓഗസ്റ്റ് 26ന് നിലവിൽ പ്രത്യേക മഴ മുന്നറിയിപ്പില്ലെന്നതാണ് ആശ്വാസം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User