ജാമ്യവ്യവസ്ഥ പാലിക്കാൻ സ്റ്റേഷനിലെത്തി; പിന്നെ ഓണാഘോഷം! സിപിഎം പ്രവർത്തകർക്ക് ‘വമ്പൻ സ്വീകരണം’

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന സിപിഎം പ്രവർത്തകർ മ്യൂസിയം പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ ഗുരുതര വീഴ്ച കണ്ടെത്തി ആറ് പോലീസുകാരെ സ്ഥലംമാറ്റി.

Aug 24, 2026 - 10:30
0
ജാമ്യവ്യവസ്ഥ പാലിക്കാൻ സ്റ്റേഷനിലെത്തി; പിന്നെ ഓണാഘോഷം! സിപിഎം പ്രവർത്തകർക്ക് ‘വമ്പൻ സ്വീകരണം’

നമ്മുടെ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞതുപോലെ ഭരണം മാറിയത് അറിയാത്ത പൊലീസുകാർ ഇപ്പോഴുമുണ്ട് കേരളത്തിൽ...  ഇഡിയെ ആക്രമിച്ച കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ സിപിഎമ്മുകാരായ പ്രതികൾ മ്യൂസിയം സ്റ്റേഷനിലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തത്തിൽ പിന്നെ എന്ത് പറയാനാണ്..പക്ഷെ ഭരണം മാറിയെന്ന് ശരിക്കും ഓർമിപ്പിച്ചിട്ടുണ്ട് നമ്മുടെ ആഭ്യന്തര മന്ത്രി  രമേശ് ചെന്നിത്തല.  ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ, നിലവിൽ ജാമ്യത്തിൽ കഴിയുന്ന സിപിഎം പ്രവർത്തകരാണ് പോലീസ് സ്റ്റേഷനിലെ ഔദ്യോഗിക ആഘോഷങ്ങളിൽ യാതൊരു സങ്കോചവുമില്ലാതെ പങ്കെടുത്തത്. ഭരണകൂടത്തിന്റെ തണലിൽ നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കുന്ന  പ്രവണത. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് കോടതി കർശനമായ ജാമ്യവ്യവസ്ഥകൾ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി എല്ലാ ആഴ്ചയും  പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഒപ്പിടേണ്ടതുണ്ട്. അങ്ങനെ ഒപ്പിടാൻ  മ്യൂസിയം പോലീസ് സ്റ്റേഷനിൽ എത്തിയ പ്രതികൾ അവിടെ ഒരുക്കിയിരുന്ന ഓണാഘോഷ പരിപാടികളിൽ സജീവമായി പങ്കെടുക്കുകയായിരുന്നു. ഏകദേശം ഇരുപതോളം വരുന്ന പ്രതികളാണ് യാതൊരു തടസ്സവുമില്ലാതെ സ്റ്റേഷൻ വളപ്പിൽ ആഘോഷങ്ങളുടെ ഭാഗമായത്. സിപിഎം പ്രാദേശിക നേതാവായ ഐപി ബിനു ഉൾപ്പെടെയുള്ളവർ ഈ സംഘത്തിലുണ്ടായിരുന്നു. സ്റ്റേഷന് മുന്നിൽ കെട്ടിയിരുന്ന ഊഞ്ഞാലിൽ ആടിയും ചെണ്ടമേളത്തിനൊപ്പം ചുവടുവെച്ചും അവർ ഓണാഘോഷ പരിപാടിയിൽ അഴിഞ്ഞാടുകയായിരുന്നു. സ്റ്റേഷൻ വളപ്പിലെ പ്രകടനങ്ങളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തി സോഷ്യൽ മീഡിയയിൽ റീൽസുകളായി പ്രചരിപ്പിക്കാനും ഇവർക്ക് യാതൊരു മടിയുമുണ്ടായില്ല. പോലീസുകാർ നോക്കിനിൽക്കെയാണ് ഈ ദൃശ്യങ്ങളെല്ലാം ചിത്രീകരിക്കപ്പെട്ടത് എന്നത് പൊലീസിന് തന്നെ  വലിയ നാണക്കേടായിരുന്നു  ഉണ്ടാക്കിയിരിക്കുന്നത്. ഈ സംഭവങ്ങൾ അരങ്ങേറുമ്പോൾ സ്റ്റേഷന്റെ പൂർണ്ണ ചുമതല വഹിച്ചിരുന്നത് ഇൻസ്പെക്ടർ ആർ പ്രശാന്ത് ആയിരുന്നു. അദ്ദേഹത്തിന്റെ അറിവോടെയും മൗനാനുവാദത്തോടെയുമാണ് പ്രതികൾ ആഘോഷങ്ങളിൽ പങ്കുചേർന്നത് എന്ന് സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ  കണ്ടെത്തുകയുണ്ടായി. ഇൻസ്പെക്ടർ പ്രശാന്തിന്റെ പശ്ചാത്തലം പരിശോധിക്കുമ്പോഴാണ് ഇതിന് പിന്നിലെ യഥാർത്ഥ ചിത്രം കൂടുതൽ വ്യക്തമാകുന്നത്. പോലീസ് സേനയിലെ ഇടതുപക്ഷ സംഘടനാ നേതാവായ അദ്ദേഹം, ഇഡി ആക്രമണക്കേസ് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അംഗം കൂടിയായിരുന്നു. അദ്ദേഹത്തിന് തൃശൂർ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റം ലഭിച്ച്, മ്യൂസിയം സ്റ്റേഷനിലെ ചുമതല ഒഴിയാനിരിക്കുന്ന അവസാന നാളുകളിലാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കേന്ദ്ര ഏജൻസിയെ ആക്രമിച്ച കേസിലെ പ്രതികൾക്ക് അദ്ദേഹം നൽകിയ സ്വീകരണം ആഭ്യന്തര വകുപ്പിന് തന്നെ വലിയ തിരിച്ചടിയാകുകയായിരുന്നു.

സംഭവം വിവാദമായതോടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. പോലീസുകാർ പ്രതികൾക്ക് എന്തെങ്കിലും തരത്തിലുള്ള ഒത്താശകൾ ചെയ്തുകൊടുത്തിട്ടുണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം. സ്പെഷ്യൽ ബ്രാഞ്ച് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി വ്യക്തമാക്കുന്നുണ്ട്. പ്രതികൾക്കും പോലീസുകാർക്കും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ നൽകി എന്ന ആരോപണവും അന്വേഷണ വിധേയമായി. പാളയത്തെ കല്യാൺ ടെക്സ്‌റ്റയിൽസിൽ നിന്നും സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കായി 68 ഷർട്ടുകൾ വാങ്ങിയിരുന്നെങ്കിലും, പ്രതികൾക്ക് പോലീസ് വസ്ത്രം വാങ്ങി നൽകിയിട്ടില്ലെന്ന് റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. ഐപി ബിനു ധരിച്ചിരുന്ന ഷർട്ടും പോലീസുകാരുടെ ഷർട്ടും നീല നിറത്തിലുള്ളതായിരുന്നുവെങ്കിലും അവ തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഇൻസ്പെക്ടർ പ്രശാന്ത് സ്റ്റേഷനിൽ എത്തുമ്പോൾ തന്നെ പ്രതികൾ അവിടെയുണ്ടായിരുന്നുവെന്നും, പ്രതിയായ ഉണ്ണിയോട് സ്റ്റേഷന് പുറത്തുവെച്ചും ഐപി ബിനുവിനോട് സ്റ്റേഷനകത്ത് വെച്ചും അദ്ദേഹം സംസാരിച്ചതായും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അച്ചടക്കലംഘനത്തിന് കർശന നടപടികളാണ് ഉന്നത ഉദ്യോഗസ്ഥർ സ്വീകരിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് പോലീസ് ഉദ്യോഗസ്ഥരെ അടിയന്തരമായി എആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റി. ജിഡി ചാർജ് ഉണ്ടായിരുന്ന ഉദ്യോഗസ്ഥനും പ്രതികൾ റീൽസ് ചിത്രീകരിച്ചപ്പോൾ നോക്കിനിന്ന പോലീസുകാരും ഇതിൽ ഉൾപ്പെടുന്നുണ്ട്. എസ്എച്ച്ഒ പ്രശാന്തിനെതിരെയുള്ള നടപടികൾ ഐജി തലത്തിൽ തീരുമാനിക്കാനിരിക്കുകയാണ്. പ്രതികളെ സ്റ്റേഷൻ പരിസരത്തുനിന്നും പിരിച്ചുവിടുന്നതിൽ എസ്എച്ച്ഒ ഉൾപ്പെടെയുള്ളവർക്ക് പൂർണ്ണ ഉത്തരവാദിത്തമുണ്ടായിരുന്നുവെന്ന് സിറ്റി പോലീസ് കമ്മീഷണർ ഐജിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിനുപുറമെ, പ്രതികളുമായി പോലീസുകാർക്ക് എന്തെങ്കിലും ഗൂഢാലോചന ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് ഡിസിപിയുടെ നേതൃത്വത്തിൽ വിശദമായ തുടരന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിഷയത്തിൽ നേരിട്ട് ഇടപെട്ട് കർശന നടപടികൾക്ക് നിർദ്ദേശം നൽകിയതോടെ, പഴയതുപോലെ കാര്യങ്ങൾ നടക്കില്ലെന്ന് സിപിഎമ്മുകാർക്ക്  ഇപ്പോൾ പിടികിട്ടി കാണും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User