പേര് മാറ്റ വിവാദത്തിൽ തീരുമാനം; 'കൊച്ചി മെട്രോ' തുടരും

Aug 23, 2026 - 13:35
0
പേര് മാറ്റ വിവാദത്തിൽ തീരുമാനം; 'കൊച്ചി മെട്രോ' തുടരും

കൊച്ചി മെട്രോ റെയിലിന്റെ പേരിൽ നിന്ന് ‘കൊച്ചി’ എന്നത് ഒഴിവാക്കില്ലെന്നും കമ്പനിയുടെ പേര് മാറ്റുന്നതിനായി സർക്കാരിലേക്ക് ശുപാർശ കൈമാറുക മാത്രമാണ് ചെയ്തതെന്നും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വ്യക്തമാക്കി. പേര് മാറ്റാൻ കേന്ദ്ര നഗരകാര്യ മന്ത്രാലയം പ്രത്യേക നിർദേശം നൽകിയിട്ടില്ലെന്നും നിലവിലുള്ള കേന്ദ്ര മാർഗരേഖ പാലിക്കുക മാത്രമാണ് ചെയ്തതെന്നും അധികൃതർ അറിയിച്ചു.

ഒരു സംസ്ഥാനത്ത് ഒന്നിലധികം നഗരങ്ങളിൽ മെട്രോ സംവിധാനം വരുമ്പോൾ അവയ്ക്കായി ഒറ്റ മെട്രോ കമ്പനി മാത്രമേ പാടുള്ളൂ എന്ന കേന്ദ്ര നിബന്ധന മുൻനിർത്തിയാണ് 'കേരള മെട്രോ' എന്ന പേര് ശുപാർശ ചെയ്തത്. തിരുവനന്തപുരത്തും കോഴിക്കോട്ടും പുതിയ മെട്രോ പദ്ധതികൾ വരുന്ന പശ്ചാത്തലത്തിലായിരുന്നു ഈ നീക്കം.

എന്നാൽ, നിർദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ തുടങ്ങിയവർ കടുത്ത എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. പേര് മാറ്റത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും ജനവികാരം മാനിക്കുമെന്നും വ്യക്തമാക്കിയതോടെ വിവാദങ്ങൾക്ക് വിരാമമായി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User