മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല സർക്കാർ പരിഗണനയിൽ: വി.ഡി. സതീശൻ

Aug 23, 2026 - 13:22
0
മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല സർക്കാർ പരിഗണനയിൽ: വി.ഡി. സതീശൻ
വി.ഡി. സതീശൻ

മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുന്നത് സർക്കാരിന്റെ ഗൗരവതരമായ പരിഗണനയിലാണെന്ന് വി.ഡി. സതീശൻ. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങളായി നേരിടുന്ന അവഗണനയും വികസന പിന്നാക്കാവസ്ഥയും പരിഹരിച്ച്, മൂവാറ്റുപുഴയുടെ എല്ലാ നഷ്ടങ്ങളും പലിശ സഹിതം വീട്ടിയെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡലത്തിലെ വികസന മുരടിപ്പിനെക്കുറിച്ചും പാർശ്വവൽക്കരണത്തെക്കുറിച്ചും പ്രാദേശിക ജനപ്രതിനിധികൾ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എറണാകുളം ജില്ലയിൽ നിന്ന് മൂവാറ്റുപുഴ വേർപെട്ടു പോകുന്നത് വ്യക്തിപരമായി വിഷമമുണ്ടാക്കുന്ന കാര്യമാണെങ്കിലും പ്രദേശവാസികളുടെ ആഗ്രഹം മാനിക്കുമെന്നും, ഡിലിമിറ്റേഷൻ കമ്മീഷൻ വരുന്നതോടെ വിഷയം വളരെ ഗൗരവത്തോടെ സർക്കാർ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User