മുഖ്യന്റെ അമ്മയെ അപമാനിച്ചു ; BJP അധ്യക്ഷന്റെ ചീട്ടുകീറി

മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരായ രാഷ്ട്രീയ വിമർശനത്തിനിടെ അമ്മയെ പരാമർശിച്ച നൈനാർ നാഗേന്ദ്രന്റെ വിവാദ പരാമർശത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാകുന്നു.

Aug 16, 2026 - 14:58
Updated: 49 minutes ago
0
മുഖ്യന്റെ അമ്മയെ അപമാനിച്ചു ; BJP അധ്യക്ഷന്റെ ചീട്ടുകീറി

ബിജെപി രാജ്യത്തു അധികാരത്തിൽ വന്നതിനു ശേഷം എന്ന് തന്നെ പറയാം.. ഇന്ത്യൻ രാഷ്ട്രീയം വെറും മലീമസമായ വാക്കുകൾ കൊണ്ട് നിറയുകയാണ്. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കാൻ അറിയാത്ത നേതാക്കന്മാരാണ് ബിജെപിയിൽ ഒട്ടു മിക്കതും. അഹങ്കാരമല്ലാതെ പറയുകയില്ല, ഒരാൾക്കും ബഹുമാനം നൽകുയും ചെയ്യില്ല. സമൂഹത്തിനു ഇവർ നൽകുന്ന സന്ദേശം അപകടം നിറഞ്ഞതാണ്. കാരണം,  കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രിക്ക് അന്ത്യശാസനം നൽകിയതിന് പുറമെ, മറ്റൊരു ബിജെപി അധ്യക്ഷൻ തന്നെ തമിഴ്നാട് മുഖ്യമന്ത്രിയുടെ അമ്മയെ അപമാനിച്ചിരിക്കുന്നു. കേരള മുഖ്യമന്ത്രിക്ക്  അന്ത്യശാസനം നൽകുന്ന  കേരളത്തിലെ ഒരു ബിജെപി നേതാവിനെ നമ്മൾ കണ്ടു. മുഖ്യമന്ത്രിയെ മാത്രമല്ല പാണക്കാട് തറവാടിനെയും  അധിക്ഷേപിച്ചാൽ കിട്ടുന്ന പത്ത് കയ്യടിക്കു വേണ്ടി നാടിനെ മലീമസമാക്കുകയാണ് ഈ വിഷജന്മങ്ങൾ. അതിനു സമാനമാണ് തമിഴ്‌നാട്ടിലെ ബിജെപി അധ്യക്ഷനും ചെയ്തിരിക്കുന്നത്.  തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ അമ്മയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ തമിഴ്‌നാട്ടിലെ ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനെതിരെ വ്യാപക പ്രതിഷേധമാണ്  നടക്കുന്നത്.. നിയമസഭയില്‍ എം കെ സ്റ്റാലിനെക്കുറിച്ച് വിജയ് നടത്തിയ 'അപ്പ' പരാമര്‍ശത്തിനുള്ള മറുപടിയിലാണ് വിജയ്‌യുടെ അമ്മയെ വലിച്ചിഴച്ച് നൈനാര്‍ വ്യക്തി അധിക്ഷേപം നടത്തിയത്. ബിജെപി സംസ്ഥാന കമ്മിറ്റി ആപ്പീസായ കമലാലയത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു ബിജെപി അധ്യക്ഷന്റെ വൃത്തികെട്ട വാക്കുകൾ ധാരയായി ഒഴുകിയത്.. വീട്ടില്‍ അച്ഛനെ തിരഞ്ഞിട്ട് കാണാത്തവര്‍, അച്ഛന്‍ ആരാണെന്ന് അറിയാന്‍ വീട്ടിലെ അമ്മയോട് തന്നെ ചോദിക്കണം എന്നായിരുന്നു നൈനാര്‍ നാഗേന്ദ്രന്റെ വിജയ്‌ക്കെതിരെയും അമ്മയ്‌ക്കെതിരെയും നടത്തിയ അധിക്ഷേപ പരാമര്‍ശം. ഈ അധിക്ഷേപ പരാമർശത്തിൽ തമിഴ്‌നാട് ആകെ ഇളകി മറിഞ്ഞു. ഒരമ്മ മനസ്സിനെ ഇത്രയും വേദനിപ്പിച്ച ബിജെപി അധ്യക്ഷനെതിരെ തമിഴകം ഇളകുന്നതാണ് കണ്ടത്. ഏറ്റവും സംസ്ക്കാര ശൂന്യൻ എന്ന് തെളിയിച്ച ഒരാളെയാണ് തമിഴ്‍നാട്ടിൽ ബിജെപി അധ്യക്ഷനായി നിയമിച്ചത്. കഴിഞ്ഞ തെരഞ്ഞടുപ്പിൽ 4 കോടിയോളം രൂപയുടെ കള്ളപ്പണം പിടിച്ചതടക്കം  അനേകം സാമൂഹ്യദ്രോഹം ചെയ്ത വ്യക്തികൂടിയാണ് നൈനാർ നാഗേന്ദ്രൻ.

നൈനാര്‍ നാഗേന്ദ്രന്റെ പരാമര്‍ശത്തിനെതിരെ മുന്‍ ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ വരെ രംഗത്തെത്തി അതിശക്തമായിട്ടാണ് പ്രതികരിച്ചത്..നാഗന്ദ്രൻ രാഷ്ട്രീയ മാന്യതയുടെ അതിരുകള്‍ എല്ലാം ലംഘിച്ചുവെന്നാണ് അണ്ണാമലൈ പറഞ്ഞിരിക്കുന്നത്. അങ്ങനെ തമിഴകത്തെ എല്ലാ പാർട്ടികളും, എല്ലാ സാംസ്‌കാരിക സംഘടനകളും ഈ വിഷയത്തിൽ ഇടപ്പെട്ടിരിക്കുകയാണ്.  ബന്ധങ്ങൾക്ക്‌ വലിയ വില നൽകിവരുന്ന തമിഴ്‌നാടിന്റെ രാഷ്ട്രീയ മേഖലയെ അശ്ലീലമാക്കുന്ന പ്രസംഗങ്ങൾ തുടർച്ചയായി വരുന്നത് ബിജെപിയുടെ ഭാഗത്തു നിന്നാണ് അല്ലേങ്കിൽ ബിജെപി പറയുന്ന ചിലതിനൊക്കെ മറുപടി നൽകുമ്പോഴാണ്.  സ്ത്രീ സുരക്ഷക്കായി മുറവിളികൂട്ടുന്ന ഈ തട്ടിപ്പുകാർ  പകലെന്നോ രാത്രിയെന്നോ നോക്കാതെ സ്ത്രീകളെ  തെരുവിലേക്ക് വലിച്ചെറിയുന്നതൊക്കെ ചെയ്യുന്നത് ഈ ബിജെപി ഭരണത്തിൽ നമ്മൾ കാണുകയാണ്.. കഴിഞ്ഞ  ദിവസം മഹുവ മൊയ്ത്ര എംപിയെ രാത്രി പത്ത് മണിക്കാണ് ഇറക്കി വിടാൻ നോക്കിയത്. അതും ബിജെപിയുടെ നിർദ്ദേശ പ്രകാരം. അങ്ങനെ ബിജെപി എന്ന രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ തന്നെ ആ സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ അമ്മയെക്കുറിച്ച് പരാമർശങ്ങൾ നടത്തി എന്ന് പറഞ്ഞാൽ ഒരു രാഷ്ട്രീയ പാർട്ടിയും അതിന്റെ നേതൃത്വവും കൊണ്ട് നടക്കേണ്ടുന്ന രാഷ്ട്രീയ മാന്യതയുടെ അതിരുകൾ എല്ലാം ലംഘിച്ചുവെന്ന് തന്നെ പറയാം. അങ്ങേയറ്റം ഖേദകരമായ സംഭവമാണ്.രാഷ്ട്രീയത്തിലുള്ളവർ, ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ അവരുടെ വാക്കുകൾക്കും പ്രവൃത്തികൾക്കും ഉത്തരവാദികളായിരിക്കണം. അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കാം. അതുകൊണ്ടു നയങ്ങളെ വിമർശിക്കാം. സർക്കാരിന്റെ പ്രവർത്തനത്തെ ചോദ്യം ചെയ്യാം. എന്നാൽ ഒരാളുടെ കുടുംബത്തെയോ പ്രത്യേകിച്ച് അവരുടെ അമ്മയെയോ അപമാനിക്കുന്ന രീതി തെറ്റാണെന്ന കാര്യത്തിൽ തമിഴകം ഒറ്റക്കെട്ടായി നൈനാർ  നാഗേന്ദ്രനെതിരെ തിളച്ചു മറിയുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User