പാപ്പന്റെ ആദ്യദിന കളക്ഷന്‍ മറ്റു താരങ്ങള്‍ക്കും മുകളില്‍  

പാപ്പന്റെ ആദ്യദിന കളക്ഷന്‍ മറ്റു താരങ്ങള്‍ക്കും മുകളില്‍  

മലയാള സിനിമയിലെ ഇന്നുള്ളതില്‍ ഏറ്റവും സീനിയര്‍ സംവിധായകരിലൊരാളായ ജോഷി സംവിധാനം ചെയ്ത പാപ്പന്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. സുരേഷ് ഗോപിയാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തുന്ന സിനിമ എന്ന പ്രത്യേകത കൊണ്ട് തന്നെ സിനിമ പ്രഖ്യാപന വേളയില്‍ തന്നെ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സിനിമ കണ്ടിറങ്ങിയവരില്‍ കൂടുതലും പാപ്പന്‍ സൂപ്പര്‍ ത്രില്ലര്‍ ചിത്രമെന്നാണ് പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പാര്‍ട്ടാണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നത്. തിയേറ്ററിലിറങ്ങി ആദ്യ ദിനം ചിത്രം നേടിയത് മൂന്നു കോടിയിലധികം രൂപ കളക്ഷനാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. സുരേഷ് ഗോപിയുടെ സിനിമാ കരിയറിലെ ഏറ്റവും ഉയര്‍ന്ന (3.16 കോടി) ആദ്യ ദിന കളക്ഷനുമായാണ് പാപ്പന്‍ മുന്നേറുന്നത്. അടുത്തിടെ ഇറങ്ങിയ മറ്റ് യുവതാരങ്ങളുടെ കളക്ഷനും മുകളിലാണ് പാപ്പന്‍ നേടിയത്...