വിക്രം കണ്ട സൂപ്പര്‍സ്റ്റാറിന്റെ പ്രതികരണം
കമല്‍ഹാസന്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതാണ് 'വിക്രം'. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. 'വിക്രം' എന്ന ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'വിക്രം' കണ്ട് ഇഷ്ടപ്പെട്ടതായി അറിയിച്ചിരിക്കുകയാണ് സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് . കമല്‍ഹാസനെ വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തിരിക്കുകയാണ് രജനികാന്ത് എന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. സൂപ്പര്‍ എന്നാണ് വിക്രം ചിത്രത്തെ കുറിച്ചുള്ള രജനികാന്തിന്റെ അഭിപ്രായം. ലോകേഷ് കനകരാജിനെയും വിളിച്ച് രജനികാന്ത് അഭിനന്ദനം അറിയിച്ചു. അതിഥി വേഷത്തിലെത്തിയ സൂര്യ തന്റെ സ്വപ്‌നസാക്ഷാത്കാരമാണ് ഇതെന്നാണ് പറഞ്ഞത്. പ്രിയപ്പെട്ട കമല്‍ഹാസന്‍ അണ്ണാ, താങ്കള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുകയെന്ന സ്വപ്‌നമാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. അത് സാധ്യമാക്കിയതിന് നന്ദി. എല്ലാവരുടെയും സ്‌നേഹം ആവേശഭരിതനാക്കുന്നു എന്നും ലോകേഷ് കനകരാജിനോടായി സൂര്യ ട്വിറ്ററില്‍ പറഞ്ഞിരുന്നു, കമല്‍ഹാസനൊപ്പം 'വിക്രം' എന്ന ചിത്രത്തില്‍ ഫഹദ്, കാളിദാസ് ജയറാം, നരേന്‍ എന്നീ മലയാളി താരങ്ങളും അഭിനയിച്ചിട്ടുണ്ട്.