നയൻതാര-വിഘ്നേഷ് ശിവൻ വിവാഹം ജൂൺ 9ന്

Jun 07, 2022 - 07:55
0
നയൻതാര-വിഘ്നേഷ് ശിവൻ വിവാഹം ജൂൺ 9ന്

സംവിധായകനും നിര്‍മാതാവുമായ വിഘ്‌നേഷ് ശിവനും തെന്നിന്ത്യൻ താരറാണി നയന്‍താരയും തമ്മിലുള്ള വിവാഹം ജൂണ്‍ 9നെന്ന് ഔദ്യോഗിക പ്രഖ്യാപനം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇരുവരും ജൂണ്‍ 9ന് വിവാഹിതരാകുന്നുവെന്ന രീതിയില്‍ ക്ഷണക്കത്ത് സഹിതം വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴാണ് ഔദ്യോഗികമായി വിവാഹതീയതി പ്രഖ്യാപിച്ചുകൊണ്ട് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ രംഗത്തെത്തിയത്. വിവാഹത്തിന് മുന്നോടിയായി ചൊവ്വാഴ്ച രാവിലെ ചെന്നൈ താജ് ക്ലബില്‍ സംഘടിപ്പിച്ച പ്രത്യേക പ്രസ് മീറ്റിലാണ് വിഘ്‌നേഷ് വിവാഹ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ‘എന്റെ വ്യക്തിജീവിതവും അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ്. ജൂണ്‍ 9ന് ഞാനെന്റെ കൂട്ടുകാരിയും പ്രണയിനിയുമായ നയന്‍താരയെ വിവാഹം കഴിക്കുന്നു. മഹാബലിപുരത്ത് വച്ച്‌ നടക്കുന്ന ഇന്റിമേറ്റഡ് വെഡ്ഡിംഗില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുക്കുക. ജൂണ്‍ 11ന് ഞങ്ങള്‍ നിങ്ങളെ എല്ലാവരെയും വന്നു കാണാം. എപ്പോഴും നിങ്ങളുടെ അനുഗ്രഹം വേണം.,’ പ്രസ് മീറ്റില്‍ വിഘ്‌നേഷ് പറഞ്ഞു. വിവാഹത്തിന് രണ്ട് ദിവസം മുൻപാണ് പ്രഖ്യാപനം. വിവാഹം തിരുപ്പതിയില്‍ നിന്ന് മഹാബലിപുരത്തേക്ക് മാറ്റാന്‍ തീരുമാനിച്ചതിന്റെ കാരണവും വിഘ്‌നേഷ് ശിവന്‍ വെളിപ്പെടുത്തി. ‘ഞങ്ങള്‍ക്ക് ക്ഷേത്രത്തില്‍ വച്ച്‌ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നിരുന്നാലും, ലോജിസ്റ്റിക് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു, ഞങ്ങളുടെ കുടുംബങ്ങളെ തിരുപ്പതിയിലേക്ക് കൊണ്ടുവരുന്നത് ബുദ്ധിമുട്ടായിരുന്നു. അതിനാല്‍, വിവാഹ വേദി മഹാബലിപുരത്തേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User