എം വി ഡിക്കെന്ത്​ മാവേലിയും പുലി കളിയും; നിയമം പാലിക്കാത്ത ‘മാവേലിക്ക്​’ പിഴയിട്ടു

Aug 23, 2026 - 10:33
0
എം വി ഡിക്കെന്ത്​ മാവേലിയും പുലി കളിയും; നിയമം പാലിക്കാത്ത ‘മാവേലിക്ക്​’ പിഴയിട്ടു

കൊച്ചി: ഇൻഫോപാർക്ക് റോഡിൽ അനുമതിയില്ലാതെ സ്വകാര്യ ബാങ്കിന്റെ ഓണം പരസ്യപ്രചാരണം നടത്തിയ വാഹനത്തിനെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. കാറിൽ പരസ്യങ്ങൾ പതിച്ച് മാവേലിയെയും പുലിക്കളിക്കാരെയും ഘട്ടങ്ങളായി റോഡിലിറക്കി ചെണ്ടമേളത്തോടെ പ്രചാരണം നടത്തിയ സംഭവത്തിൽ 7,700 രൂപ പിഴ ഈടാക്കി.

തിരക്കേറിയ കവലകളിലും വിവിധ സ്ഥാപനങ്ങൾക്കു മുന്നിലും വാഹനം നിർത്തി ആളുകളെ ആകർഷിക്കുന്ന രീതിയിലായിരുന്നു പ്രചാരണം. പരിശോധനയിൽ പരസ്യ പ്രദർശനത്തിനുള്ള നിയമപരമായ അനുമതി വാങ്ങുകയോ ആവശ്യമായ ഫീസ് അടയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് എം.വി.ഡി കണ്ടെത്തി. തുടർന്ന് വാഹനത്തോടൊപ്പം മാവേലിയെയും പുലിക്കളിക്കാരെയും കാക്കനാട് കളക്ടറേറ്റിലേക്ക് എത്തിച്ചു.

സ്വകാര്യ ബാങ്ക് നേരിട്ടല്ല പ്രചാരണം നടത്തിയതെന്നും കരാറെടുത്ത ഏജൻസിയാണ് പരിപാടി സംഘടിപ്പിച്ചതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിർദിഷ്ട പിഴ തുക അടച്ചതിനെ തുടർന്നാണ് വാഹനം വിട്ടയച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User