അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ: ഹോട്ടലുടമകൾ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധി
പത്തനംതിട്ട: ഹോട്ടലിൽ നിന്ന് അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ ഉപഭോക്താവിന് 96,500 രൂപ നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു. റാന്നി ചെത്തോങ്കരയിലെ 'കിംഗ്സ് ബിരിയാണി കുഫേ' ഉടമകൾക്കെതിരെയാണ് നടപടി.
വെച്ചൂച്ചിറ സ്വദേശിനി റീന തോമസ് നൽകിയ പരാതിയിലാണ് വിധി. 2025 ഒക്ടോബർ 21-ന് ഹോട്ടലിൽ നിന്ന് അൽഫാം കഴിച്ച റീനയ്ക്കും സഹോദരിക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. രുചിവ്യത്യാസം ചൂണ്ടിക്കാട്ടിയെങ്കിലും 740 രൂപ ഈടാക്കിയ ഹോട്ടലധികൃതർ പരാതി ഗൗനിച്ചില്ല. തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണത്തിൽ നിന്നുള്ള 'സാൽമൊണെല്ല' ഇൻഫെക്ഷനാണ് രോഗകാരണമെന്ന് സ്ഥിരീകരിച്ചു. കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവരുടെ ബെഞ്ചാണ് ആശുപത്രി ചെലവ് ഉൾപ്പെടെയുള്ള തുക നഷ്ടപരിഹാരമായി വിധിച്ചത്.

ഉപഭോക്തൃ കോടതിയിൽ പരാതി നൽകുന്നത് എങ്ങനെ?
മോശം സേവനമോ ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങളോ മൂലം ബുദ്ധിമുട്ട് നേരിട്ടാൽ ലളിതമായ ഘട്ടങ്ങളിലൂടെ ഉപഭോക്തൃ കമ്മീഷനെ സമീപിക്കാം:
-
പരാതി രജിസ്റ്റർ ചെയ്യൽ: നേരിട്ടോ advocate വഴിയോ
edaakhil.nic.in എന്ന പോർട്ടൽ വഴി ഓൺലൈനായോ പരാതി നൽകാം. -
ആവശ്യമായ രേഖകൾ: ബിൽ/ഇൻവോയ്സ്, എതിർകക്ഷിക്ക് അയച്ച നോട്ടീസ്, ചികിത്സാ രേഖകൾ/മെഡിക്കൽ റിപ്പോർട്ട് (ഭക്ഷ്യവിഷബാധ പോലുള്ള കേസുകളിൽ), ഫോട്ടോ/വീഡിയോ തെളിവുകൾ.
-
പരാതിയിലെ വിവരങ്ങൾ: പരാതിക്കാരന്റെയും എതിർകക്ഷിയുടെയും കൃത്യമായ വിലാസം, ഉണ്ടായ നഷ്ടം, ആവശ്യപ്പെടുന്ന നഷ്ടപരിഹാര തുക എന്നിവ വ്യക്തമാക്കണം.
-
കോടതി ഫീസ്: നഷ്ടപരിഹാര തുക 5 ലക്ഷം രൂപ വരെയാണെങ്കിൽ കോടതി ഫീസ് പൂർണ്ണമായും സൗജന്യമാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)