തമിഴ് വംശജയായ ദക്ഷിണാഫ്രിക്കൻ മനുഷ്യാവകാശ പ്രവർത്തകയ്ക്ക് സമാധാന നൊബേൽ

Oct 09, 2026 - 16:00
Updated: 19 hours ago
0
തമിഴ് വംശജയായ ദക്ഷിണാഫ്രിക്കൻ മനുഷ്യാവകാശ പ്രവർത്തകയ്ക്ക് സമാധാന നൊബേൽ

ജനീവ: 2026 ലെ സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരം പ്രഖ്യാപിച്ചു. ഇന്ത്യൻ വംശജ തമിഴ് വംശജ നവനീതം നവി പിള്ളയ് ആണ് സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരം നേടിയത്.മനുഷ്യാവകാശ പ്രവര്‍ത്തകയും നീതിന്യായ വിദഗ്ധയുമാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയാണ് നവനീതം നവി പിള്ള. യുഎൻ മനുഷ്യാവകാശ സംഘടന ഹൈക്കമ്മീഷണറായിരുന്നു. കൂടാതെ പലസ്തീതിനെ യുഎൻ സ്വതന്ത്ര കമ്മീഷൻ അധ്യക്ഷയായും പ്രവർത്തിക്കുന്നുണ്ട്. 

മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിനും ആഗോള നീതിന്യായ സംവിധാനത്തിന്റെ ശക്തിപ്പെടുത്തലിനും നൽകിയ വിലപ്പെട്ട സംഭാവനകളാണ് നവനീതം നവി പിള്ളയെ ശ്രദ്ധേയയാക്കുന്നത്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലും റുവാണ്ടയ്ക്കായുള്ള ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണലിലും പ്രവർത്തിച്ച അവർ അന്താരാഷ്ട്ര നിയമരംഗത്ത് നിർണായകമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചും നീതിയും സമത്വവും ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയും ആഗോളതലത്തിൽ ശ്രദ്ധ നേടിയ വ്യക്തിത്വമാണ് നവനീതം നവി പിള്ള. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User