കാഞ്ഞങ്ങാട്–ബേഡകം റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു; ഫ്ലാഗ് ഓഫ് ചെയ്ത് കെ. നീലകണ്ഠൻ എം.എൽ.എ

പെരിയ–കല്ല്യോട്ട്–താന്നിയടി വഴി രാവിലെ 9.45ന് കാഞ്ഞങ്ങാട് നിന്ന് ബേഡകത്തേക്ക്; കെ. നീലകണ്ഠൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു.

Oct 30, 2026 - 11:53
Updated: 1 hour ago
0
കാഞ്ഞങ്ങാട്–ബേഡകം റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു; ഫ്ലാഗ് ഓഫ് ചെയ്ത് കെ. നീലകണ്ഠൻ എം.എൽ.എ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിന്നും ബേഡകത്തേക്ക് കെ.എസ്.ആർ.ടി.സി പ്രിയദർശിനി പുതിയ ബസ് സർവീസ് ആരംഭിച്ചു. ഇന്ന് രാവിലെ കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ഉദുമ എം.എൽ.എ കെ. നീലകണ്ഠൻ സർവീസിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.

രാവിലെ 9.45ന് കാഞ്ഞങ്ങാട് നിന്നും പുറപ്പെടുന്ന ബസ് പെരിയ, കല്ല്യോട്ട്, താന്നിയടി വഴിയാണ് ബേഡകത്ത് എത്തുക. രാവിലെ 10.45ന് ബേഡകത്ത് നിന്നും തിരിച്ച് ഉദയപുരം, തടിയൻവളപ്പ്, കുമ്പള, പാറപ്പള്ളി വഴി കാഞ്ഞങ്ങാട്ടേക്ക് സർവീസ് നടത്തും.

പുതിയ സർവീസ് പെരിയ, കല്ല്യോട്ട്, താന്നിയടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും. കാഞ്ഞങ്ങാടിനെയും ബേഡകത്തെയും ബന്ധിപ്പിക്കുന്ന പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനും പ്രദേശവാസികളുടെ യാത്രാക്ലേശം കുറയ്ക്കുന്നതിനും സർവീസ് സഹായകമാകും.

ചടങ്ങിൽ കാഞ്ഞങ്ങാട് ഡിപ്പോ കൺട്രോളിങ് ഇൻസ്പെക്ടർ സത്യനാഥൻ അധ്യക്ഷത വഹിച്ചു. പുല്ലൂർ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ബാബുരാജ്, കാഞ്ഞങ്ങാട് നഗരസഭ കൗൺസിലയർ സീമ,എം അസിനാർ, ബി.പി. പ്രദീപ് കുമാർ, ധന്യ സുരേഷ്, ഉമേശൻ വേളൂർ, സിന്ധു പത്മനാഭൻ, സി.വി. ഭാവനൻ, എം. കുഞ്ഞികൃഷ്ണൻ, പ്രവീൺ തോയമ്മൽ, കെ.പി. ബാലകൃഷ്ണൻ, അഗസ്റ്റിൻ, പത്മകുമാർ മൂരിയാനം തുടങ്ങിയവർ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User