പിണറായിക്കും കുടുംബത്തിനും കുരുക്ക് മുറുകുന്നു; മാസപ്പടി കേസിൽ എസ്‌ഐടി അന്വേഷണം തുടങ്ങി
മാസപ്പടി കേസിൽ പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരായ അന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐടി റിയാസിന്റെ കൂട്ടാളികൾക്ക് നോട്ടീസ് നൽകി അന്വേഷണം ശക്തമാക്കുന്നു.
പിണറായിക്കും കുടുംബത്തിനും ഇനി തിരക്ക് പിടിച്ച ദിനരാത്രങ്ങളാണ് വരാൻ പോകുന്നത്. ചരിത്രത്തിൽ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയും നേടിയിട്ടില്ലാത്ത തുടർഭരണം നേടിയതോടെയാണ് പിണറായി വിജയൻ ഇരട്ടച്ചങ്കനായത്. എന്നാൽ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയും നേടിയിട്ടില്ലാത്ത തരത്തിൽ മോഷ്ടിച്ചതിന്റെ പ്രതിഫലം വാങ്ങാനുള്ള തിരക്കിലാണിപ്പോൾ. മാസപ്പടിയായും കൈക്കൂലിയായും ഹവാലയായും എല്ലാം എങ്ങനെയെല്ലാം സമ്പാദിക്കാൻ പറ്റുമോ അങ്ങനെയെല്ലാം സമ്പാദിച്ചുകൂട്ടിയ തിരുട്ട് ഫാമിലിക്കെതിരെ അന്വേഷണം തുടങ്ങി കഴിഞ്ഞു.
ഇ.ഡി. അന്വേഷണത്തിന് വരുമ്പോൾ ആദ്യം തന്നെ തെറ്റിദ്ധരിപ്പിക്കാൻ പാവം സഖാക്കൾ മുട്ടയെറിയാൻ പോയി എന്നുള്ളത് ശരിയാണ്. അതിനുള്ള ശിക്ഷ ഭാവി തന്നെ ഇല്ലാതാകുന്ന രീതിയിൽ അവർക്ക് കിട്ടിക്കഴിഞ്ഞു. എന്നാൽ ഇപ്പോൾ ഒരു കുഞ്ഞുസഖാവ് പോലും പിണറായിയുടെ കാര്യത്തിൽ ശ്രദ്ധിക്കാറില്ല. ഗോവിന്ദനെ അടിമയാക്കി വെച്ച് ഇപ്പോഴും കേരളത്തിലെ സി.പി.എമ്മിനെ ഭരിക്കുന്ന 80 കഴിഞ്ഞ പിണറായി വിജയൻ, പ്രതിപക്ഷ നേതൃസ്ഥാനത്തും അള്ളിപ്പിടിച്ചിരിക്കുന്നതിനെതിരെ ഇനി ഒരു പൊട്ടിത്തെറിയിലൂടെയായിരിക്കും പ്രവർത്തകർ പ്രതികരിക്കുക എന്നുള്ള സാഹചര്യവും നിലനിൽക്കുന്നുണ്ട്.പറഞ്ഞുവരുന്നത്, പിണറായി വിജയൻ അന്വേഷണത്തിന്റെ തിരക്കിലേക്ക് പ്രവേശിക്കുകയാണ്. ആദ്യം മാസപ്പടി കേസാണ്. എന്തൊക്കെയാണ് താൻ ചെയ്ത തട്ടിപ്പും വെട്ടിപ്പും എന്ന് വളരെ വ്യക്തമായി അറിയാവുന്ന ആൾ പിണറായി തന്നെയെന്നിരിക്കെ ആശങ്ക മുഴുവൻ മുഖത്ത് കാണുന്നുമുണ്ട്. ഏതായാലും ഇ.ഡി. നടത്തിയ അന്വേഷണത്തിൽ ലഭിച്ച തെളിവുകൾ പിണറായിക്കെതിരാണെന്നാണ് അറിയുന്നത്. അതുകൊണ്ട് മാത്രം പോരാ, അതിലെ വിശ്വാസ്യത കൂടി ഉറപ്പുവരുത്തിയതിനു ശേഷമാണ് ചെന്നിത്തലയുടെ സംഘം പണി തുടങ്ങിയത്.
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരായ അന്വേഷണത്തിൽ എസ്.ഐ.ടി.യുടെ ചോദ്യം ചെയ്യൽ അങ്ങനെ ഐശ്വര്യമായി തുടങ്ങുകയാണ്.സമ്പാദിച്ച പണമെല്ലാം ഒളിപ്പിച്ചുവെക്കാൻ വിദഗ്ധനായ മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ കൂട്ടാളികളിൽ നിന്ന് തന്നെയാണ് തുടങ്ങുന്നത്. അതുപ്രകാരം സുഹൃത്തുക്കളായ ഹസൻ വാരിസ്, നിഖിൽ എന്നിവർക്കാണ് എസ്.ഐ.ടി. സംഘം നോട്ടീസ് നൽകിയത്. അവരെയാണ് ആദ്യം ചോദ്യം ചെയ്യുന്നത്. ആ രണ്ട് പേരിൽ നിന്നും കിട്ടുന്ന തെളിവുകൾ പ്രധാനമാണ്. തങ്ങൾക്കൊപ്പം മന്ത്രിയുണ്ടെന്നും അതിനു താഴെയാണ് പോലീസെന്നും കരുതി എല്ലാത്തിനും കൂട്ടുനിന്നവർ മന്ത്രിക്കുപ്പായമില്ലാത്ത റിയാസിനെയും ഒപ്പം യൂണിഫോമിട്ട ചെന്നിത്തലയുടെ പോലീസിനെയും കാണുമ്പോൾ മുട്ടുവിറക്കും പ്രിയ സുഹൃത്തുക്കൾക്ക്. അതോടെ തത്ത പറയും പോലെ പറയും.
മാസപ്പടി കേസിൽ പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ മന്ത്രിയും മരുമകനും കൂടിയായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഇ.ഡി. ശുപാർശ ചെയ്തത്. എങ്കിലും ഈ ഹവാല രാജാക്കന്മാരുടെ കളി നന്നായി അറിയാവുന്ന ചെന്നിത്തലയുടെ പോലീസ് അതിൽ ഊന്നിയാകും മുന്നോട്ടുപോകുക എന്നാണറിയുന്നത്.എസ്.ഐ.ടി.യുടെ ആദ്യ അന്വേഷണത്തിൽ ഹവാല ഇടപാട് അടക്കം ഇ.ഡി. കൈമാറിയ തെളിവുകൾ പരിശോധിക്കുകയാണ്. അന്വേഷണത്തിന് ശേഷം നിയമവിദഗ്ധരുമായി ആലോചിച്ചുകൊണ്ട് പെട്ടെന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്യും. മാസപ്പടി മുതൽ കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക ക്രമക്കേട്, വയനാട് വീട് നിർമ്മാണത്തിലെ ക്രമക്കേട് തുടങ്ങി ഒട്ടനവധി വഴികളിൽ പണം സമ്പാദിച്ചിട്ടുള്ള സാഹചര്യത്തിൽ അനധികൃത സ്വത്ത് സമ്പാദനത്തിൽ അടക്കം പ്രത്യേക വിജിലൻസ് കേസെടുത്ത് അന്വേഷിക്കാനും സാധ്യതയേറുകയാണ്.ഇത് ചെറിയ അന്വേഷണമല്ല. മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവും പാർട്ടിയുടെ അവസാന വാക്കുമായ പിണറായിക്കെതിരായതിനാൽ ഓരോ ഘട്ടത്തിനും വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. ഒരു കാര്യം ഉറപ്പാണ്. അന്വേഷണ സംഘത്തിന് തെളിവുകൾ പലതും കയ്യിൽ കിട്ടിക്കഴിഞ്ഞു. ധൃതിയിൽ ഒരു കോലാഹലമാക്കാതെ, അറസ്റ്റ് നടപടികളിൽ അടക്കം വളരെ കരുതലോടെയാണ് നീക്കം വേണ്ടത് എന്നാണ് ചെന്നിത്തലയുടെ നിർദേശം. അതിന്റെ ആദ്യ ചുവടുവെപ്പാണ് അന്വേഷണ സംഘം തുടങ്ങുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)