ഇന്ദിരാഗാന്ധി രാജ്യത്തെയും സംസ്കാരത്തെയും പ്രസ്ഥാനത്തെയും കെട്ടിപ്പടുത്ത നേതാവ്: പി.കെ. ഫൈസൽ

ഇന്ദിരാഗാന്ധി ഉൾപ്പെടെയുള്ള ജനനേതാക്കൾ പടുത്തുയർത്തിയ ജനാധിപത്യവും മതേതരത്വവും തകർക്കാൻ ശ്രമിക്കുന്നവർ രാജ്യത്തിന്റെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കണം: അനുസ്മരണയോഗത്തിൽ പി.കെ. ഫൈസൽ

Oct 31, 2026 - 17:33
0
ഇന്ദിരാഗാന്ധി രാജ്യത്തെയും സംസ്കാരത്തെയും പ്രസ്ഥാനത്തെയും കെട്ടിപ്പടുത്ത നേതാവ്: പി.കെ. ഫൈസൽ

കാഞ്ഞങ്ങാട്: രാജ്യത്തെയും സംസ്കാരത്തെയും പ്രസ്ഥാനത്തെയും കെട്ടിപ്പടുത്ത നേതാവായിരുന്നു മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെന്ന് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ. യുദ്ധവും ക്ഷാമവും രാജ്യവിരുദ്ധ ശക്തികളുടെ വെല്ലുവിളികളും അതിജീവിച്ചാണ് ഇന്ദിരാഗാന്ധി രാജ്യത്തിന് നേതൃത്വം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ ദിനം, സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ 152-ാം ജന്മദിനം, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ 84-ാം ജന്മദിനം എന്നിവയുടെ ഭാഗമായി ഡിസിസി ഓഫീസിൽ സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു രാജ്യം കെട്ടിപ്പടുക്കുമ്പോൾ ഭരണാധികാരികൾക്ക് വലിയ ത്യാഗങ്ങളും സഹനങ്ങളും നേരിടേണ്ടിവരും. രാഷ്ട്രത്തിന്റെ ദീർഘകാല താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതടക്കമുള്ള നിലപാടുകൾ ഇന്ദിരാഗാന്ധിക്ക് സ്വീകരിക്കേണ്ടിവന്നു. പിന്നീട് രാജ്യത്തിനുവേണ്ടി അവർ ജീവൻ ബലികഴിച്ചതും ലോകം കണ്ടു.

ഇന്ദിരാഗാന്ധി ഉൾപ്പെടെയുള്ള ജനനേതാക്കൾ ഊട്ടിയുറപ്പിച്ച ജനാധിപത്യവും മതേതരത്വവും തകർക്കാൻ ശ്രമിക്കുന്നവർ രാജ്യത്തിന്റെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കാൻ തയ്യാറാകണമെന്നും പി.കെ. ഫൈസൽ ആവശ്യപ്പെട്ടു.

ഡിസിസി ഓഫീസിൽ നേതാക്കളുടെ ഛായാചിത്രങ്ങൾക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു അനുസ്മരണയോഗം.

ഡിസിസി ജനറൽ സെക്രട്ടറി എം.സി. പ്രഭാകരൻ സ്വാഗതം പറഞ്ഞു. ഡിസിസി ഭാരവാഹികളായ വി.ആർ. വിദ്യാസാഗർ, സോമശേഖര ഷേണി, ഡോ. കെ.വി. ശശിധരൻ, കെ. ഖാലിദ്, അഡ്വ. ശ്രീജിത്ത് മാടക്കൽ, കെ. ലക്ഷ്മണ പ്രഭു, കെ. വാരിജാക്ഷൻ എന്നിവരും നേതാക്കളായ എം. രാജീവൻ നമ്പ്യാർ, വി. ഗോപകുമാർ, കെ.വി. ഭക്തവത്സലൻ, എ. ഷാഹുൽ ഹമീദ്, അർജുനൻ തായലങ്ങാടി, ബി.എ. ഇസ്മയിൽ, എ. അബ്ദുൽ റസാഖ്, ശ്യാം പ്രസാദ് മാന്യ, മഹമൂദ് വട്ടേക്കാട്, യു. വേലായുധൻ, കെ. പുരുഷോത്തമൻ, എ. പുരുഷോത്തമൻ നായർ, ജമീല അഹമ്മദ്, ചന്ദ്രഹാസറായി പി.ജി. എന്നിവർ സംസാരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User