ഫോൺ വാങ്ങാൻ വൈകേണ്ട; വില വർധനയ്ക്ക് സൂചന നൽകി ക്വാൽകോം

ക്വാൽകോം ചിപ്പുകളുടെ വില സെപ്റ്റംബർ 1 മുതൽ വർധിപ്പിക്കാനൊരുങ്ങുന്നതോടെ സ്മാർട്ട്ഫോണുകൾ, ലാപ്‌ടോപ്പുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുടെ വിലയും ഉയരാൻ സാധ്യത.

Jul 27, 2026 - 16:14
Updated: 1 month ago
0
ഫോൺ വാങ്ങാൻ വൈകേണ്ട; വില വർധനയ്ക്ക് സൂചന നൽകി ക്വാൽകോം

സ്മാർട്ട് ഫോൺ വാങ്ങാൻ നിങ്ങൾക്ക് പ്ലാൻ ഉണ്ടോ? എങ്കിൽ എത്രയും വേഗം വാങ്ങുന്നതാവും നല്ലത്. കാരണം വരുന്ന ദിവസങ്ങളിൽ സ്മാർട്ട് ഫോണുകളുടെ വില വർധിക്കാനുള്ള സാധ്യതയുണ്ട്. മൊബൈൽ ഫോണുകൾക്ക് മാത്രമല്ല, ലാപ്ടോപ്പുകൾക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വില ഉയരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രധാന ചിപ്പ് നിർമാതാക്കളായ ക്വാൽകോം ചിപ്പുകളുടെ വില വർധിപ്പിക്കാൻ തീരുമാനിച്ചതാണ് വില വർധനയ്ക്ക് സാധ്യത ഉയരാനുള്ള കാരണം. സെപ്റ്റംബർ 1 മുതൽ വിതരണം ചെയ്യുന്ന ചിപ്പുകൾക്ക് പുതിയ നിരക്കുകൾ ബാധകമാകുമെന്ന് ക്വാൽകോം വിവിധ ഉപഭോക്തൃ കമ്പനികളെ അറിയിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ക്വാൽകോം ചിപ്പുകൾ ഉപയോഗിക്കുന്ന സ്മാർട്ട്ഫോൺ, ലാപ്‌ടോപ്പ്, മറ്റ് ഇലക്ട്രോണിക് ഉപകരണ നിർമാതാക്കൾ ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കാൻ സാധ്യതയുണ്ട്.

ചിപ്പ് നിർമാണത്തിന്റെ ചിലവ് താങ്ങാവുന്നതിലും അപ്പുറമാണെന്നും പ്രധാന നിർമാണ ഘടകങ്ങളുടെ ആഗോള ക്ഷാമം ഉൽപ്പാദനച്ചെലവ് വർധിപ്പിച്ചെന്നും കമ്പനി വ്യക്തമാക്കി. അതുകൊണ്ട് തന്നെ, ബദൽ വിതരണ സംവിധാനങ്ങളിൽനിന്ന് നിർമാണ ഘടകങ്ങൾ സംഭരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് കമ്പനി അറിയിച്ചു. സാംസങ്, ഷവോമി, വൺപ്ലസ് ഉൾപ്പെടെയുള്ള നിരവധി  പ്രമുഖ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഉപയോഗിക്കുന്നത് ക്വാൽകോമിന്റെ ചിപ്പുകളാണ്. കൂടാതെ, വിൻഡോസ് പിസികൾ, സ്മാർട്ട് ഗ്ലാസുകൾ, വാഹന സാങ്കേതിക സംവിധാനങ്ങൾ, മറ്റ് സ്മാർട്ട് ഉപകരണങ്ങൾ എന്നിവയിലും കമ്പനിയുടെ ചിപ്പുകളാണ് ഉപയോഗിക്കുന്നത്. ചിപ്പുകളുടെ വില വർധിക്കുമെന്ന് സ്ഥിരീകരിച്ചെങ്കിലും എത്രത്തോളം വർധിക്കുമെന്ന് സ്ഥിരീകരണമുണ്ടായിട്ടില്ല. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User