യുപിഐ അക്കൗണ്ടുകൾ എങ്ങനെ ലോക്ക് ചെയ്യാം? ഫോൺ നഷ്ടമായാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ

If a smartphone with linked UPI applications is lost, users must immediately block their accounts to prevent financial fraud

Jun 27, 2026 - 22:30
0

സ്മാര്‍ട്ട് ഫോണ്‍ നഷ്ടമായാല്‍ എന്തൊക്കെ കാര്യങ്ങളാണ് അതിനൊപ്പം മിസ്സാവുക എന്ന് പറയേണ്ടതില്ലല്ലോ.

ഫോൺ നഷ്ടപ്പെട്ടാൽ യുപിഐ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യേണ്ട വിധം

1. ഗൂഗിൾ പേ (Google Pay) ബ്ലോക്ക് ചെയ്യാൻ:

  • കസ്റ്റമർ കെയർ നമ്പർ: 18004190157 എന്ന നമ്പറിലേക്ക് വിളിക്കുക.

  • ഒരു കസ്റ്റമർ കെയർ പ്രതിനിധി നിങ്ങളെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ സഹായിക്കും.

  • മറ്റൊരു വഴി: ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളിലെ 'ഫൈൻഡ് മൈ ഡിവൈസ്' ഫീച്ചർ ഉപയോഗിച്ച് ഫോണിലെ വിവരങ്ങൾ ദൂരത്തിരുന്ന് തന്നെ പൂർണ്ണമായി മായ്ച്ചുകളയാവുന്നതാണ്.

2. ഫോൺപേ (PhonePe) ബ്ലോക്ക് ചെയ്യാൻ:

  • കസ്റ്റമർ കെയർ നമ്പറുകൾ: 08068727374 അല്ലെങ്കിൽ 02268727374 എന്നീ നമ്പറുകളിൽ വിളിക്കുക.

  • നഷ്ടപ്പെട്ട ഫോണിലെ ഫോൺപേ നമ്പറാണ് ആദ്യം നൽകേണ്ടത്.

  • ആ നമ്പറിലേക്ക് ഒടിപി അയക്കുമ്പോൾ 'ഒടിപി ലഭിച്ചില്ല' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

  • തുടർന്ന് സിം കാർഡോ ഫോണോ നഷ്ടപ്പെട്ടു എന്ന് റിപ്പോർട്ട് ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.

  • കസ്റ്റമർ കെയർ പ്രതിനിധിയോട് സംസാരിച്ച് ഫോൺ നമ്പർ, ഇമെയിൽ, അവസാന ഇടപാടുകളുടെ വിവരങ്ങൾ എന്നിവ നൽകി അക്കൗണ്ട് ബ്ലോക്ക് ചെയ്യാം.

പ്രധാന നിർദ്ദേശം: ഫോൺ നഷ്ടപ്പെട്ട ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെട്ട് നിങ്ങളുടെ യുപിഐ ഐഡിയുമായി ലിങ്ക് ചെയ്തിരിക്കുന്ന സിം കാർഡ് ബ്ലോക്ക് ചെയ്യുന്നതും പണം സുരക്ഷിതമാക്കാൻ സഹായിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User