കാസർഗോഡ് റിട്ട. എസ്.ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കാസർഗോഡ് പാറക്കടവിലെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്; ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി സൂചന, അസ്വാഭാവിക മരണത്തിന് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Jul 27, 2026 - 15:09
Updated: 1 month ago
0
കാസർഗോഡ് റിട്ട. എസ്.ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കാസർഗോഡ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചിരുന്ന റിട്ടയേർഡ് സബ് ഇൻസ്പെക്ടർ ദർരാജ്  (65)യെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്.

കാസർഗോഡ് പാറക്കടവിലെ വീട്ടിലെ കിടപ്പുമുറിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പ്രമാദമായ നിരവധിക്കേസുകളുടെ അന്വേഷണത്തിൽ നിർണായക പങ്കുവഹിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു ദർരാജ്.

കാസർഗോഡ് ക്രൈംബ്രാഞ്ച് യൂണിറ്റിൽ നിന്ന് വിരമിച്ച ശേഷം ചെർക്കളയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ഓഫീസറായി ജോലി നോക്കുകയായിരുന്നു അദ്ദേഹം.എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ രണ്ട് മാസം മുമ്പ് ഈ ജോലിയിൽ നിന്നും അദ്ദേഹം പടിയിറങ്ങിയിരുന്നു.

ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ച ദർരാജ് പിന്നീട് കുറ്റാന്വേഷണ വിഭാഗത്തിലും പ്രവർത്തിച്ചിരുന്നു. കാസർഗോഡ് ക്രൈംബ്രാഞ്ച് യൂണിറ്റിൽ നിന്നാണ് അദ്ദേഹം വിരമിച്ചത്.

അസ്വാഭാവിക മരണത്തിന് കാസർഗോഡ് ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരണത്തിന്റെ കൃത്യമായ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റ് ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ലഭിച്ചതിന് ശേഷമേ വ്യക്തമാകൂ. സംഭവത്തിൽ കാസർഗോഡ് ടൗൺ പൊലീസ് അന്വേഷണം തുടരുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User