2 FIR രജിസ്ട്രര്‍ ചെയ്തു ;പക വീട്ടി ബിജെപി ; രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെ ഡൽഹി പൊലീസ് രണ്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതോടെ രാഷ്ട്രീയ പോര് കടുക്കുന്നു.

Jul 27, 2026 - 16:44
Updated: 1 month ago
0
2 FIR രജിസ്ട്രര്‍ ചെയ്തു ;പക വീട്ടി ബിജെപി ; രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യുന്നു

നീറ്റില്‍ കൈപൊളളി നാറി നാണംകെട്ടിരിക്കുകയാണ് ബിജെപി...ആ നാണക്കേടില്‍ നിന്ന് രക്ഷനേടാന്‍ ബിജെപി ഇപ്പോള്‍ കണ്ടുപിടിച്ചിരിക്കുന്ന വഴി രാഹുല്‍ ഗാന്ധിയെ പൂട്ടുക എന്നതാണ്....വിദ്യാര്‍ഥികള്‍ രാജ്യതലസ്ഥാനത്ത് സമരത്തിന് ഇരുന്നപ്പോള്‍ നീതി തേടി രാഹുല്‍ ഗാന്ധിയും തെരുവിലറങ്ങി. ഈ നീക്കമാണ്  അക്ഷരാര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പിടി ഊരിയ സംഭവം....പിന്നാലെ അറസ്റ്റ് വരിച്ച രാഹുല്‍ ഗാന്ധിയെ മൂന്ന് മണിക്കൂറോളം കരുതല്‍ തടവില്‍വയ്ക്കാന്‍ പൊലീസിന് സാധിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കുകയും ചെയ്തു. ഇതോടെയാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആദ്യമായി, പരസ്യമായി തോല്‍വി ഏറ്റുവാങ്ങുവാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരായത്. ആ നാണക്കേടാണ് രാഹുല്‍ ഗാന്ധിയെ പൂട്ടുന്നതിന് വഴി മാറ്റിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.  പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം സംഘടിപ്പിച്ചത് അന്യായമാണെന്ന് ചൂണ്ടിക്കാട്ടി ഇപ്പോള്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തിരിക്കുകയാണ്. രണ്ട് എഫ്ഐആറുകളാണ് ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തത്. അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചുവെന്നാരോപിച്ചാണ് കേസ്. രണ്ട് എഫ് ഐ ആറുകളിലെ നിയമനടപടികള്‍ വേഗത്തിലാക്കണമെന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ പൊലീസിന് നല്‍കിയിട്ടുണ്ട്. ലോക് കല്യാണ്‍ മാര്‍ഗിലെ ഗേറ്റിന് മുന്നിലായിരുന്നു രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസ് നേതാക്കളുടേയും പ്രതിഷേധം അരങ്ങേറിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ റ്റെൻ രാജാജി മാര്‍ഗിലെ വസതിയില്‍ നിന്നും അരക്കിലോമീറ്ററോളം അകലെയാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള പ്രവേശനകവാടം. ഖര്‍ഗെയുടെ വസതിയില്‍ നിന്നും കാല്‍നടയായാണ് കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെത്തിയത്. ഒരുമണിക്കൂറിനകം പ്രതിഷേധിച്ച ചില നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധം ശക്തമായതോടെ റോഡുകള്‍ അടച്ച പൊലീസ് റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെയും രംഗത്തിറക്കുകയായിരുന്നു. 

പിന്നീട് രാഹുല്‍ അടക്കമുള്ള കൂടുതല്‍ പേരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഈ സംഭവത്തിലാണ് കേസ് രജിസ്ടർ  ചെയ്ത് രണ്ട് എഫ് ഐ ആറുകള്‍ രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ഇതിന് പുറമേ സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപെടുത്തിയതില്‍ ഡല്‍ഹി പൊലീസ് നിയമനടപടിക്കൊരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അധിക്ഷേപ വീഡിയോകള്‍ പങ്കുവെച്ച അക്കൗണ്ടുകള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. വിവരങ്ങള്‍ തേടി സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലൊണ് കേസുകളുടെ പരമ്പര തന്നെ രാഹുല്‍ ഗാന്ധിയെ ലക്ഷ്യമാക്കി ബിജെപിയും കേന്ദ്രസര്‍ക്കാരും പടച്ചുവിടുന്നത്. എന്നാല്‍ കേസുകള്‍ കൊണ്ടൊന്നും തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് പറയുന്ന രാഹുല്‍ ഗാന്ധി , പാര്‍ലമെന്റിനുള്ളില്‍ പ്രതിഷേധ കൊടുങ്കാറ്റ് ഉയര്‍ത്തുന്നുണ്ട്. തിങ്കളാഴ്ച രാവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പാര്‍ലമെന്റിലെ ഓഫീസില്‍ ചേരുന്ന യോഗത്തില്‍ പ്രതിഷേധതന്ത്രം രൂപപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. പ്രത്യേക നിര്‍ദേശമില്ലാതെ പോലീസ് ഇത്രയും ക്രൂരമായി വിദ്യാര്‍ഥികളെ വേട്ടയാടില്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ഇതിന് ഉത്തരവാദിത്വം ഏല്‍ക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാപ്പും പാര്‍ലമെന്റില്‍ പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. ഈ നീക്കത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് രാഹുലിനെതിരെ എഫ് ഐ ആര്‍ എഴുതി പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നത്. നേരത്തെ പെല്ലറ്റടക്കമുള്ള മാരകായുധങ്ങള്‍ ഉപയോഗിക്കാന്‍ പോലീസിന് ആരാണ് അധികാരംനല്‍കിയതെന്ന് ചോദിച്ച് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഞായറാഴ്ച കത്തയച്ചിരുന്നു. ഈ കത്തില്‍ തുടര്‍ നടപടികളും രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User