രാഹുൽ ഗാന്ധിയുടെ അറസ്റ്റിനെതിരെ അജാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

രാഹുൽ ഗാന്ധിയുടെ അറസ്റ്റിനെതിരെ അജാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മൂലക്കണ്ടത്തുനിന്ന് മാവുങ്കാലിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

Oct 07, 2026 - 23:05
0
രാഹുൽ ഗാന്ധിയുടെ അറസ്റ്റിനെതിരെ അജാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

മാവുങ്കാൽ: വോട്ട് മോഷണത്തിനെതിരെ ഡൽഹിയിൽ ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് അജാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

മൂലക്കണ്ടത്തുനിന്ന് മാവുങ്കാലിലേക്കായിരുന്നു പ്രതിഷേധ പ്രകടനം. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാധാകൃഷ്ണൻ കാട്ടുകുളങ്ങര പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.വി. സുരേഷ്, വി.വി. നിഷാന്ത്, കുഞ്ഞിരാമൻ എക്കാൽ, ബാലകൃഷ്ണൻ തണ്ണോട്ട്, കുഞ്ഞികൃഷ്ണൻ വെള്ളിക്കോത്ത്, വിമല കുഞ്ഞികൃഷ്ണൻ, പ്രേമ പുതിയകണ്ടം, ഉഷ കുന്നുമ്മൽ, സിന്ധുബാബു, രമകേശവൻ, പ്രഭാകരൻ കുന്നുമ്മൽ, ഗോപാലൻ വെള്ളംതട്ട, വി. കൃഷ്ണൻ രാവണേശ്വരം, രാജീവൻ മലൂർ, ഉമേഷൻ കാട്ടുകുളങ്ങര, ശ്രീനിവാസൻ മടിയൻ, കുഞ്ഞിരാമൻ ഓളിയാക്കൽ, എസ്.കെ. ബാലകൃഷ്ണൻ, വിജയൻ കാട്ടുകുളങ്ങര, മുരളി കാട്ടുകുളങ്ങര, കുഞ്ഞികൃഷ്ണൻ കുറ്റിയാട്ട്, സുനീഷ് പുതിയകണ്ടം, വിനീഷ് പുതിയകണ്ടം, ഗദ്ദാഫി മൂലക്കണ്ടം തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User