രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ മധൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം
രാഹുൽ ഗാന്ധിയെയും പ്രതിപക്ഷ നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം
ഉളിയത്തടുക്ക: തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിൽ പ്രതിഷേധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിനിടെ രാഹുൽ ഗാന്ധിയെയും മറ്റ് നേതാക്കളെയും അറസ്റ്റ് ചെയ്ത് നീക്കിയതിൽ പ്രതിഷേധിച്ച് മധൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
കെപിസിസിയുടെ ആഹ്വാനപ്രകാരം ഉളിയത്തടുക്കയിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഡിസിസി സെക്രട്ടറി കെ. ഖാലിദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മഹമൂദ് വട്ടയക്കാട് അധ്യക്ഷത വഹിച്ചു.
ജനാധിപത്യ അവകാശങ്ങളും വോട്ടവകാശവും സംരക്ഷിക്കുന്നതിനൊപ്പം തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കണമെന്നും, തിരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരെ ഉയരുന്ന ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും കെ. ഖാലിദ് ആവശ്യപ്പെട്ടു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. രാജീവൻ നമ്പ്യാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ അർജുൻ, ജമീല അഹമ്മദ്, കുസുമം ചേനക്കോട്, അർജുനൻ തയലങ്ങാടി, സന്തോഷ് ക്രസ്റ്റ, ധർമ്മധീര എം., അബ്ദുൽ സമദ്, സാദിഖ് കൊല്ലങ്കാന, സുമിത്രൻ പി.പി., കെ. ചന്തുക്കുട്ടി, വിദ്യ പി., എ.എം.എ. ഹമീദ്, മാധവ എസ്., അബൂബക്കർ പട്ല, ജിജേന്ദ്രകുമാർ, സഫ്‌വാൻ മായിപ്പാടി, റഫീഖ് കൊല്ലങ്കാന എന്നിവർ സംസാരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)