കല്ലേറ്; തിരുവനന്തപുരത്ത് രണ്ട് പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർന്നു

Aug 25, 2026 - 11:30
0
കല്ലേറ്; തിരുവനന്തപുരത്ത് രണ്ട് പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർന്നു

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസുകൾക്ക് നേരെ തിരുവനന്തപുരത്ത് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ ആക്രമണം. കല്ലറയിലും വെഞ്ഞാറമൂട്ടിലുമാണ് ബസുകൾക്ക് നേരെ കല്ലേറുണ്ടായത്. ആക്രമണത്തിൽ രണ്ട് ബസുകളുടെയും മുൻവശത്തെ ചില്ലുകൾ തകർന്നു.

കഴിഞ്ഞ രാത്രി പരപ്പിൽ ജംക്‌ഷനിൽ നിർത്തിയിട്ടിരുന്ന ബസിന് നേരെയായിരുന്നു ആദ്യ ആക്രമണം. പിന്നീട് ചൊവ്വാഴ്ച രാവിലെ മെഡിക്കൽ കോളജ് ഭാഗത്തേക്ക് സർവീസ് നടത്തുകയായിരുന്ന മറ്റൊരു ബസിനും നേരെ കല്ലേറുണ്ടായി. വെഞ്ഞാറമൂട്, കിളിമാനൂർ ഡിപ്പോകളിൽ നിന്നുള്ള പ്രിയദർശിനി ബസുകളാണ് ആക്രമണത്തിനിരയായത്.

ബൈക്കിലെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കെഎസ്ആർടിസി അധികൃതർ പൊലീസിൽ പരാതി നൽകി. പാങ്ങോട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പ്രതികളെ കണ്ടെത്താനുള്ള പരിശോധന തുടരുകയാണെന്നും പൊലീസ് അറിയിച്ചു.യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ പൊതുഗതാഗത വാഹനങ്ങൾക്ക് നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ ആശങ്ക ഉയർത്തുന്നുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User