ഗ്യാനേഷ് കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണം; യുഡിഎഫ് ജില്ല സെക്രട്ടറി അഡ്വ : എ ഗോവിന്ദൻ നായർ
വോട്ടർപട്ടിക ശുദ്ധീകരണത്തിന്റെ പേരിൽ അർഹരായ വോട്ടർമാരെ ഒഴിവാക്കിയെന്ന് ആരോപണം; എസ്‌ഐആർ നടപടിക്കെതിരെ രൂക്ഷ വിമർശനം
കാസർഗോഡ്: വോട്ടർപട്ടിക ശുദ്ധീകരണത്തിന്റെ പേരിൽ രാജ്യവ്യാപകമായി നടപ്പാക്കുന്ന പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്‌ഐആർ) നടപടിയിലൂടെ അർഹരായ കോടിക്കണക്കിന് വോട്ടർമാരുടെ പേര് പട്ടികയിൽ നിന്ന് നീക്കം ചെയ്ത് വോട്ടവകാശം നിഷേധിച്ചുവെന്നാരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് യുഡിഎഫ് ജില്ലാ സെക്രട്ടറി അഡ്വ. എ. ഗോവിന്ദൻ നായർ.

കാസർഗോഡ് ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ കൃത്യമായ കണക്ക് വ്യക്തമാക്കാതെയാണ് എസ്‌ഐആർ നടപടികൾ മുന്നോട്ടുപോകുന്നതെന്ന് ഗോവിന്ദൻ നായർ വിമർശിച്ചു. അതിർത്തി രാജ്യങ്ങളിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് എസ്‌ഐആർ നടപ്പാക്കുന്നതെന്ന് പറയുമ്പോഴും, ഇതിന്റെ ഭാഗമായി എത്ര പേരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന കാര്യത്തിൽ വ്യക്തമായ കണക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണം കണ്ടുകെട്ടുക എന്ന ലക്ഷ്യത്തോടെയാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെട്ടിരുന്നെങ്കിലും, ഇതിലൂടെ എത്ര കള്ളപ്പണം പിടിച്ചെടുത്തുവെന്നത് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. സമാനമായി, എസ്‌ഐആറിന്റെ പേരിൽ വോട്ടവകാശം നഷ്ടപ്പെട്ടവരുടെ കണക്കും വ്യക്തമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഭരണകക്ഷിയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ ഇന്ത്യൻ പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കുന്ന നടപടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും ഗോവിന്ദൻ നായർ ആരോപിച്ചു. ഇത്തരം നടപടികളുടെ പശ്ചാത്തലത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് ആ സ്ഥാനത്ത് തുടരാനുള്ള ധാർമിക അവകാശം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. രാജീവൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ എം.സി. പ്രഭാകരൻ, സി.വി. ജയിംസ്, കെ. ഖാലിദ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ആർ. ഗംഗാധരൻ, അർജുനൻ തായലങ്ങാടി, ജമീല അഹമ്മദ്, ഇ. ശാന്തകുമാരി ടീച്ചർ, ഉഷ അർജുനൻ, ബി.എ. ഇസ്മായിൽ, കെ.പി. നാരായണൻ നായർ, ഷാഹുൽ ഹമീദ് എ, ഹനീഫ ചേരങ്കൈ, കമലാക്ഷ സുവർണ്ണ, പി.കെ. വിജയൻ, ഖാദർ മാന്യ, സോയ ലത്തീഫ്, സുമിത്രൻ പി.പി., അബ്ദുൾ റസാക്ക്, മഹമൂദ് വട്ടയക്കാട്, വേലായുധൻ യു, എം. പുരുഷോത്തമൻ നായർ, അഹമ്മദ് ചൗക്കി, സന്തോഷ് ക്രാസ്റ്റ, സി.ജി. ടോണി, അബ്ദുൾ സമദ് എ, അബ്ദുൾ റഫീഖ്, പി. ബാലകൃഷ്ണൻ, റഫീഖ് അബ്ദുള്ള, മുഹമ്മദ് സാദിഖ്, സി. ശിവശങ്കരൻ, ശശികല ബി, ബി. ശൈലജ, ശ്രീധരൻ ആചാരി കെ, കെ. കുഞ്ഞികൃഷ്ണൻ നായർ, കെ.വി. ജോഷി, കെ.പി. ജയരാജൻ, ആബിദ് ഇടച്ചേരി, നിയാസ് ജാസ്മൻ എന്നിവർ സംസാരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)