ഹാൻഡ് ബ്രേക്ക് മാറി ടെമ്പോ ട്രാവലർ മുന്നോട്ട് നീങ്ങി മൂന്ന് വയസ്സുകാരി മരിച്ചു
three-year-old girl tragically died in Amboori after a parked vehicle rolled forward due to a disengaged handbrake
തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തിയ മൂന്ന് വയസ്സുകാരി വാഹനമിടിച്ച് മരിച്ചു. അമ്പൂരി കുമ്പിച്ചൽകടവ് പാലത്തിനു സമീപമായിരുന്നു സംഭവം. ആര്യങ്കോട് കുറ്റ്യാനിക്കാട് സ്വദേശികളായ അനുപ്രസാദ്-നിസ ദമ്പതികളുടെ മകൾ ഋതു വേദയാണ് മരിച്ചത്.
കുടുംബത്തോടൊപ്പം പാലം കാണാൻ എത്തിയതായിരുന്നു കുട്ടി. കുടുംബം എത്തിയ ടെമ്പോ ട്രാവറിൻ്റെ ഹാൻഡ് ബ്രേക്ക് അബദ്ധത്തിൽ മാറിയതിനെത്തുടർന്ന്, വാഹനം മുന്നോട്ട് ഉരുണ്ടു നീങ്ങി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കൂടെയുണ്ടായിരുന്ന രണ്ടുപേർക്കും പരിക്കേറ്റു.