പിഎസ്‌സി നിയമന തട്ടിപ്പ്: ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുമെന്ന് കമ്മീഷൻ

PSC has announced its full cooperation with the Crime Branch investigation into recruitment fraud allegations

Jul 13, 2026 - 17:16
0
പിഎസ്‌സി നിയമന തട്ടിപ്പ്: ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുമെന്ന് കമ്മീഷൻ

തിരുവനന്തപുരം: പിഎസ്‌സി നിയമന തട്ടിപ്പ് ആരോപണങ്ങളിൽ ക്രൈം ബ്രാഞ്ച് അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ. അന്വേഷണത്തിന് ആവശ്യമായ രേഖകൾ കൈമാറുമെന്ന് കമ്മീഷൻ അറിയിച്ചു.

സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് വ്യക്തമാക്കിയ പിഎസ്‌സി, കമ്മീഷന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നും വ്യക്തമാക്കി. ഉയർന്നുവന്ന ആരോപണങ്ങളുടെ നിജസ്ഥിതി പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തേണ്ടത് കമ്മീഷന്റെ കൂടി ഉത്തരവാദിത്തമാണെന്ന് യോഗം വിലയിരുത്തി. നിയമങ്ങളും ചട്ടങ്ങളും അനുവദിക്കുന്ന പരിധിയിൽ നിന്നുകൊണ്ട് അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ഇന്ത്യൻ ഭരണഘടനയുടെ അന്തഃസത്ത ഉയർത്തിപ്പിടിച്ച് തൊഴിലന്വേഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും പിഎസ്‌സി വാർത്താക്കുറിപ്പിൽ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User