കണ്ണൂരിൽ ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ച് വ്യാപക പരിശോധന

വിമാനം നിലവിൽ ഐസോലേഷൻ റൺവേയിൽ നിർത്തിയിട്ടിരിക്കുകയാണ്.

Jun 10, 2026 - 17:40
0
കണ്ണൂരിൽ ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ച് വ്യാപക പരിശോധന

കണ്ണൂർ-വിമാനത്താവളത്തിലിറങ്ങിയ വിമാനത്തിൽ ബോംബ് ഭീഷണി. മുംബൈയിൽ നിന്നും കണ്ണൂരിലേക്കെത്തിയ ഇൻഡിഗോ(6E2011) വിമാനത്തിനാണ് ഭീഷണി.

വിമാനത്തിലെ ശുചിമുറിക്കകത്ത് പേപ്പറിൽ ഭീഷണി സന്ദേശം എഴുതി വെച്ചുവെന്നാണ് വിവരം. കണ്ണൂരിൽ വിമാനം ലാൻഡ് ചെയ്തു. വിമാനം നിലവിൽ ഐസോലേഷൻ റൺവേയിൽ നിർത്തിയിട്ടിരിക്കുകയാണ്. യാത്രക്കാരെ ഉടൻ പുറത്തിറക്കി പരിശോധന നടത്തുമെന്നാണ് അറിയുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User