മൂന്നാർ വിനോദസഞ്ചാര മേഖലയിൽ പുതിയ ട്രാഫിക് പരിഷ്കാരം; വലിയ വാഹനങ്ങൾക്ക് നിയന്ത്രണം
Restrictions imposed on heavy vehicles
ഇടുക്കി: മൂന്നാറിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. ശനി, ഞായർ ദിവസങ്ങളിലും സീസൺ സമയങ്ങളിലുമായിരിക്കും മാട്ടുപ്പെട്ടി, രാജമല തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഈ നിയന്ത്രണം. വലിയ ടൂറിസ്റ്റ് ബസുകൾക്ക് പാർക്കിംഗിനായി പ്രത്യേക സൗകര്യം ഒരുക്കാനും, റോഡരികിലെ അനിയന്ത്രിതമായ പാർക്കിംഗ് ഒഴിവാക്കാനും നടപടികൾ സ്വീകരിക്കും. വിനോദസഞ്ചാരികളുടെ യാത്രാ സൗകര്യത്തിനായി ജീപ്പ് സർവീസ് ക്രമീകരിക്കുന്നതിന് പ്രത്യേക ഉപസമിതി രൂപീകരിച്ചിട്ടുണ്ട്.