പി​എ​സ്‌​സി​ക്ക് തി​രി​ച്ച​ടി; ആ​സൂ​ത്ര​ണ ബോ​ർ​ഡ് പ​രീ​ക്ഷാ രേ​ഖ​ക​ൾ പു​റ​ത്തു​വി​ടാ​ൻ ഉ​ത്ത​ര​വ്

State Information Commission orders Kerala PSC to release controversial Planning Board recruitment exam documents despite strong objections

പി​എ​സ്‌​സി​ക്ക്  തി​രി​ച്ച​ടി; ആ​സൂ​ത്ര​ണ ബോ​ർ​ഡ് പ​രീ​ക്ഷാ രേ​ഖ​ക​ൾ പു​റ​ത്തു​വി​ടാ​ൻ ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി​ക്ക് വ​ൻ തി​രി​ച്ച​ടി ന​ൽ​കി​ക്കൊ​ണ്ട് ആ​സൂ​ത്ര​ണ ബോ​ർ​ഡി​ലെ വി​വാ​ദ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രീ​ക്ഷാ രേ​ഖ​ക​ൾ പു​റ​ത്തു​വി​ടാ​ൻ സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. പി​എ​സ്‌​സി​യു​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പു​ക​ൾ മ​റി​ക​ട​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ ഈ ​നി​ർ​ണാ​യ​ക ഉ​ത്ത​ര​വ്.

ഏ​ഴ് ദി​വ​സ​ത്തി​ന​കം അ​പേ​ക്ഷ ന​ൽ​കി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കെ​ല്ലാം ഉ​ത്ത​ര​ക്ക​ട​ലാ​സ്, അ​ഭി​മു​ഖ​ത്തി​ന് ന​ൽ​കി​യ മാ​ർ​ക്ക് എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ രേ​ഖ​ക​ളും കൈ​മാ​റ​ണ​മെ​ന്നാ​ണ് നി​ർ​ദ്ദേ​ശം. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പി​എ​സ്‌​സി ഇ​തു​വ​രെ ന​ൽ​കാ​തി​രു​ന്ന വി​വ​ര​ങ്ങ​ളാ​ണ് ഇ​തോ​ടെ പു​റ​ത്തു​വ​രു​ന്ന​ത്.

ആ​സൂ​ത്ര​ണ ബോ​ർ​ഡി​ലെ ചീ​ഫ് ഇ​ൻ​ഡ​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ത​സ്തി​ക​യി​ലേ​ക്ക് ന​ട​ത്തി​യ പ​രീ​ക്ഷ​യു​ടെ വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ടാ​ൻ ഉ​ത്ത​ര​വാ​യി​രി​ക്കു​ന്ന​ത്. പ​രീ​ക്ഷ എ​ഴു​തി​യ മു​ഴു​വ​ൻ പേ​രു​ടെ​യും മാ​ർ​ക്ക് പ​ട്ടി​ക​യും ല​ഭ്യ​മാ​ക്കാ​ൻ നി​ർ​ദ്ദേ​ശ​മു​ണ്ട്. ഈ ​പ​രീ​ക്ഷ​യി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പ​ത്ത് ഉ​ത്ത​ര​ങ്ങ​ൾ പി​എ​സ്‌​സി പ​രി​ശോ​ധി​ച്ചി​ല്ലെ​ന്ന ഗു​രു​ത​ര​മാ​യ വി​വ​രം നേ​ര​ത്തെ ത​ന്നെ പു​റ​ത്തു​വ​ന്നി​രു​ന്നു.