പി.ടി പീരിയഡിൽ ഗ്രൗണ്ടിൽ ഇറങ്ങിയില്ല; എട്ടാം ക്ലാസുകാരനെ മർദിച്ച കായിക അധ്യാപകനെതിരെ കേസ്

Physical education teacher booked for assaulting 8th-grade student in Kannur

Jul 02, 2026 - 20:46
0

കണ്ണൂർ: പി.ടി പീരിയഡിൽ കളിക്കാൻ ഗ്രൗണ്ടിലിറങ്ങിയില്ലെന്ന് ആരോപിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച കായിക അധ്യാപകനെതിരെ പോലീസ് കേസെടുത്തു. പയ്യന്നൂരിൽ കഴിഞ്ഞ ജൂൺ 22-നാണ് സംഭവം. കായിക അധ്യാപകനായ രഘുവിനെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ മാതാപിതാക്കൾ ബാലാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.

പനിയായിരുന്നതിനാലാണ് വിദ്യാർത്ഥി ഗ്രൗണ്ടിൽ പോകാതെ ക്ലാസ് മുറിയിൽ തന്നെ ഇരുന്നതെന്ന് രക്ഷിതാക്കളുടെ പരാതിയിൽ പറയുന്നു. സഹപാഠികളുടെ മുന്നിൽ വെച്ചായിരുന്നു അധ്യാപകന്റെ മർദനം. വിദ്യാർത്ഥിയുടെ കഴുത്തിന് പിടിക്കുകയും മുതുകിലും കാലിലും അടിക്കുകയും ചെയ്തതായും പരാതിയിലുണ്ട്.

മർദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, സംഭവത്തിന് പിന്നാലെ വിഷയം ഒത്തുതീർപ്പാക്കാൻ സ്കൂൾ മാനേജ്‌മെന്റും അധികൃതരും തങ്ങൾക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്തിയതായും കുട്ടിയുടെ കുടുംബം ആരോപിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User