സംവിധായകൻ ഭാരതിരാജ അന്തരിച്ചു;

തമിഴ് സിനിമയുടെ ഗ്രാമീണ കഥാകാരൻ ഭാരതിരാജ അന്തരിച്ചു; ഇന്ത്യൻ ചലച്ചിത്രലോകത്തിന് തീരാനഷ്ടം.

Jun 10, 2026 - 10:28
0
സംവിധായകൻ ഭാരതിരാജ അന്തരിച്ചു;

തമിഴ് സിനിമയുടെ ഇതിഹാസ സംവിധായകൻ പി . ഭാരതിരാജ (84) അന്തരിച്ചു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് കാലമായി ചെന്നൈയിലെ വീട്ടിൽ തന്നെയായിരുന്നു. പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും ദീർഘകാല അസ്വസ്ഥതകളും കാരണം ചികിത്സയിലായിരുന്നു

ഗ്രാമീണ ജീവിതത്തെ യാഥാർത്ഥ്യബോധത്തോടെ വെള്ളിത്തിരയിലെത്തിച്ച സംവിധായകനെന്ന നിലയിൽ ഭാരതിരാജ തമിഴ് സിനിമയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചു. ആറ് തവണ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. രാജ്യം പത്മശ്രീ നൽകി ആദരിച്ചു

അദ്ദേഹത്തിന്റെ നിര്യാണത്തോടെ ഇന്ത്യൻ സിനിമയ്ക്ക് ഒരു വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സിനിമാലോകത്തുനിന്നും രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ അനുശോചിച്ചു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User