1,600 അഴിമതി ഉദ്യോഗസ്ഥരുടെ പട്ടിക റെഡി ; 250 പേർ റെഡ് കാറ്റഗറിയിൽ, മുന്നിൽ റവന്യൂ-തദ്ദേശ-എംവിഡി വിഭാഗങ്ങൾ

റവന്യൂ, തദ്ദേശ സ്വയംഭരണ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പട്ടികയിൽ കൂടുതലെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം

Sep 30, 2026 - 14:45
0
1,600 അഴിമതി ഉദ്യോഗസ്ഥരുടെ പട്ടിക റെഡി ; 250 പേർ റെഡ് കാറ്റഗറിയിൽ, മുന്നിൽ റവന്യൂ-തദ്ദേശ-എംവിഡി വിഭാഗങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതിക്കെതിരെ വിജിലൻസ് നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി 1,600 ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയതായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം. ഇതിൽ 250 പേരെ റെഡ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രോജക്ട് സീറോയുടെ ഭാഗമായാണ് പട്ടിക തയ്യാറാക്കിയത്. റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് പട്ടികയിൽ കൂടുതലുള്ളതെന്നും മനോജ് എബ്രഹാം പറഞ്ഞു.

കൈക്കൂലി ഇടപാടുകൾ നേരിട്ടുള്ള പണമിടപാടിൽ നിന്ന് ഡിജിറ്റൽ രീതിയിലേക്ക് മാറിയിട്ടുണ്ടെന്നും വിജിലൻസ് ഡയറക്ടർ ചൂണ്ടിക്കാട്ടി. ഇടനിലക്കാരുടെ സഹായത്തോടെ വിദേശത്ത് പഠിക്കുന്ന മകളുടെ അക്കൗണ്ടിലേക്ക് പോലും പണം കൈമാറുന്ന സംഭവങ്ങൾ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.

ബിനാമി ഇടപാടുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കാനും നടപടി ശക്തമാക്കാനുമാണ് വിജിലൻസിന്റെ നീക്കം. സർക്കാർ ഉദ്യോഗസ്ഥരുടെ പ്രവർത്തനം എ.ഐ. സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരീക്ഷിക്കുമെന്നും ഫയൽ നീക്കങ്ങൾ പരിശോധിക്കുമെന്നും മനോജ് എബ്രഹാം വ്യക്തമാക്കി. അസ്വാഭാവികത കണ്ടെത്തിയാൽ നിരീക്ഷണം ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User