ഭയന്ന് പിന്മാറുന്നവർക്ക് സ്ഥാനമില്ല; ‘വോട്ട് ചോരി’യിൽ രാഹുൽ ഗാന്ധിയുടെ കടുത്ത മുന്നറിയിപ്പ്

‘വോട്ട് ചോരി’ ആരോപണത്തിൽ തുടക്കത്തിൽ പാർട്ടിക്കുള്ളിൽ ഉണ്ടായിരുന്ന സംശയങ്ങൾക്കെതിരെ നിലപാട് കടുപ്പിച്ച്, തെരുവിലും പാർലമെന്റിലും പോരാട്ടം ശക്തമാക്കണമെന്ന് രാഹുൽ ഗാന്ധി CWC യോഗത്തിൽ ആവശ്യപ്പെട്ടു.

Sep 30, 2026 - 15:26
Updated: 1 hour ago
0
ഭയന്ന് പിന്മാറുന്നവർക്ക് സ്ഥാനമില്ല; ‘വോട്ട് ചോരി’യിൽ രാഹുൽ ഗാന്ധിയുടെ കടുത്ത മുന്നറിയിപ്പ്

ഭയന്ന് പിന്മാറുന്നവർക്ക് ഈ പടയോട്ടത്തിൽ സ്ഥാനമില്ല! ഡൽഹിയിലെ രാഷ്ട്രീയ അന്തരീക്ഷത്തെ ഒന്നടങ്കം പിടിച്ചുലച്ചുകൊണ്ട്, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആഭ്യന്തര ഭൂകമ്പത്തിനാണ് അക്ബർ റോഡ് സാക്ഷ്യം വഹിച്ചിരിക്കുന്നത്.വോട്ട് ചോർച്ച ആരോപണത്തിൽ സ്വന്തം പാർട്ടിയിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്ന രാഹുൽ ഗാന്ധിയുടെ തുറന്നുപറച്ചിൽ വെറുമൊരു നിരാശയല്ല. അത് കോൺഗ്രസ് പ്രവർത്തക സമിതിയുടെ അടച്ചിട്ട മുറിയിൽ വെച്ച്, പാർട്ടിയിലെ ഒരുവിഭാഗം നേതാക്കളുടെ നെഞ്ചിലേക്ക് രാഹുൽ ഗാന്ധി തൊടുത്തുവിട്ട മാരകമായ ഒളിയമ്പാണ്.വോട്ട് ചോരി ആരോപണത്തിൽ പാർട്ടിക്കുള്ളിൽ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ലെന്ന് രാഹുൽ ഗാന്ധി പ്രവർത്തക സമിതി യോഗത്തിൽ വിളിച്ചുപറയുമ്പോൾ, അത് അണിയറയിലിരുന്ന് ചരടുവലിക്കുന്ന, സമരമുഖങ്ങളിൽ നിന്ന് ഒളിച്ചോടുന്ന ആ 'പഴയ തിരുത്തൽവാദികളെ'—കോൺഗ്രസിനുള്ളിൽ രൂപപ്പെട്ട G23 എന്ന വിമത ഗ്രൂപ്പിനെ—തന്നെയാണ് രാഹുൽ ഈ വാക്കുകളിലൂടെ തറപറ്റിച്ചിരിക്കുന്നത്.ഇതിലെ നേതാക്കളെ നോക്കുകയാണെങ്കിൽ ഗുലാം നബി ആസാദ്, കപിൽ സിബൽ, ശശി തരൂർ, ആനന്ദ് ശർമ്മ, മനീഷ് തിവാരി തുടങ്ങിയ പ്രമുഖ നേതാക്കളാണ്. പല നേരത്തും പാർട്ടിയെ മറന്ന് കേന്ദ്രത്തെ പുകഴ്ത്തുന്ന ശശി തരൂർ ഉൾപ്പെടെയുള്ളവർ വോട്ട് ചോരിയിൽ കാര്യമായ പിന്തുണ നൽകിയില്ലയെന്നു തന്നെയാണ് രാഹുൽ ഇതിനിടെ അടിവരയിടുന്നത്.

നരേന്ദ്ര മോദിയും അമിത് ഷായും വരെ തങ്ങളുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രുവായി രാഹുൽ ഗാന്ധിയെ പ്രഖ്യാപിച്ച് വേട്ടയാടുമ്പോൾ, സ്വന്തം പാർട്ടിക്കുള്ളിലെ ചില വമ്പൻ സ്രാവുകൾ എന്തിനാണ് ജനകീയ പോരാട്ടങ്ങളിൽ നിന്ന് മുഖം തിരിക്കുന്നത്?രാജ്യം നേരിടുന്ന ഏറ്റവും വലിയ ജനാധിപത്യ വെല്ലുവിളിയായി കോൺഗ്രസ് ഉയർത്തിക്കൊണ്ടുവന്ന 'വോട്ട് ചോരി' ക്യാമ്പയിനെ, പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾ തണുപ്പൻ മട്ടിലാണ് സമീപിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് എയർകണ്ടീഷൻ മുറികളിലിരുന്ന് തന്ത്രങ്ങൾ മെനയുക മാത്രം ചെയ്യുന്ന, തെരുവിൽ ഇറങ്ങി അടികൊള്ളാൻ മടിക്കുന്ന ഈ നേതാക്കളുടെ ഇരട്ടത്താപ്പിനെയാണ് രാഹുൽ ഗാന്ധി വിട്ടുവീഴ്ചയില്ലാതെ ചോദ്യം ചെയ്തിരിക്കുന്നത്. മുൻപ് പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ട് കത്തെഴുതുകയും, ഹൈക്കമാൻഡിനെ സമ്മർദ്ദത്തിലാക്കാൻ നോക്കുകയും ചെയ്ത അതേ G23 നേതാക്കളുടെ നിഴലുകൾ ഇപ്പോഴും പാർട്ടിയെ പിന്നിൽ നിന്ന് കുത്തുന്നുണ്ടെന്ന കൃത്യമായ സൂചനയാണ് രാഹുൽ നൽകുന്നത്. സമരങ്ങളിൽ സജീവമാകാതെ, സുരക്ഷിത താവളങ്ങൾ തേടുന്നവർക്ക് ഇനി കോൺഗ്രസിന്റെ രാഷ്ട്രീയ വഴിയിൽ സ്ഥാനമുണ്ടാകില്ല എന്ന വിട്ടുവീഴ്ചയില്ലാത്ത അന്ത്യശാസനമാണിത്. ഒപ്പം നിൽക്കേണ്ടവർ ഒപ്പം നിൽക്കുക, ഭയമുള്ളവർക്ക് വഴിമാറാം എന്ന രാഹുലിന്റെ തീപ്പൊരി നിലപാട് കോൺഗ്രസിനെ പുതിയൊരു പോരാട്ടവീര്യത്തിലേക്ക് നയിക്കുകയാണ്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഈ കടുത്ത നിലപാടിന് പൂർണ്ണ പിന്തുണ നൽകിയതോടെ, കോൺഗ്രസിനുള്ളിലെ അധികാര സമവാക്യങ്ങൾ മാറിമറിയുകയാണ്.ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് തെരുവുകൾ കത്താൻ പോകുമ്പോൾ, സമരരംഗത്ത് ഉണ്ടാകാത്ത ഒരു നേതാവിനും ഇനി പാർട്ടിയിൽ ഒരു പദവിയും ഉണ്ടാകില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് രാഹുൽ നൽകിയിരിക്കുന്നത്.
പാർട്ടിയെ വിൽക്കാൻ തുനിയുന്നവർക്കും, ഭീരുക്കൾക്കും എതിരെയുള്ള രാഹുൽ ഗാന്ധിയുടെ ഈ യുദ്ധപ്രഖ്യാപനം വരും ദിവസങ്ങളിൽ കോൺഗ്രസ് രാഷ്ട്രീയത്തെ എങ്ങോട്ട് നയിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User