ഈ വർഷം വ്യോമസേനയിൽ 3000 അ​ഗ്നിവീറുകൾ

Oct 08, 2022 - 11:30
0
ഈ വർഷം വ്യോമസേനയിൽ 3000 അ​ഗ്നിവീറുകൾ


ഈവർഷം 3,000 അഗ്നിവീറുകളെ സേനയിൽ ഉൾപ്പെടുത്തുമെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരി പ്രഖ്യാപിച്ചു. പുതിയ കാലം ലക്ഷ്യമാക്കി മാറുക, ഭാവിയ്ക്കായി ആധുനികവൽക്കരിക്കുക എന്ന പ്രഖ്യാപനത്തോടെയാണ് വ്യോമസേനാ ദിന പരിപാടികൾക്ക് തുടക്കമായത്. ഇന്ത്യൻ വ്യോമസേനയുടെ 90-ാം ജൻമദിനാഘോഷങ്ങളിൽ സല്യൂട്ട് സ്വീകരിച്ച ശേഷം ചണ്ഡീഗഢിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരും വർഷങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യോമസേനാ ദിനാചരണം നടത്തുമെന്ന് ചീഫ് മാർഷൽ ചൗധരി അറിയിച്ചു. ഗാസിയാബാദിലെ ഹിൻഡൺ എയർബേസിന് പകരം ഡൽഹിക്ക് പുറത്ത് ചണ്ഡിഗഡിലെ സുഖ്ന എയർബേസിലാണ് പരിപാടി നടക്കുന്നത്. പരേഡിൽ എയർ ചീഫ് മാർഷൽ വി ആർ ചൗധരി സല്യൂട്ട് സ്വീകരിച്ചു. വ്യോമസേനയുടെ പുതിയ കോംബാറ്റ് യൂണിഫോം ചടങ്ങിൽ പ്രകാശനം ചെയ്തു. പുതിയ യൂണിഫോം ചാരനിറത്തിലാണ്. നിലവിൽ ഈ യൂണിഫോം ഗ്രൗണ്ട് ഡ്യൂട്ടിക്ക് ഉപയോഗിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User