സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഉപയോഗിച്ച കണ്ണൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയം മാലിന്യകൂമ്പാരം; നടപടിയുമായി കോർപ്പറേഷൻ

Oct 08, 2022 - 11:05
0
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഉപയോഗിച്ച കണ്ണൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയം മാലിന്യകൂമ്പാരം; നടപടിയുമായി കോർപ്പറേഷൻ

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഉപയോഗിച്ച  കണ്ണൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിൽ നിന്നും മാലിന്യം നീക്കംചെയ്യാത്തതിൽ നടപടിയുമായി കണ്ണൂർ കോര്‍പ്പറേഷന്‍.  25,000 രൂപയാണ് പിഴയായി കോര്‍പ്പറേഷന്‍ ഈടാക്കിയത്. സ്റ്റേഡിയത്തിന് കേടുപാടുണ്ടാക്കുകയും പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് മാലിന്യകൂമ്പാരം സംഘാടകര്‍ നീക്കം ചെയ്യാത്തതിനുമാണ് കോര്‍പ്പറേഷന്‍ നടപടിയുമായി രംഗത്തെത്തിയത്. സ്റ്റേഡിയം ശൂചീകരിക്കാനായി 42,700 രൂപ ചെലവായതായി കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

അഡ്വാന്‍സായി നല്‍കിയ 25,000 രൂപ പിഴയായി കണക്കാക്കുമെന്ന് കോര്‍പ്പറേഷന്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പിഴ ഈടാക്കിയതെന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ പറഞ്ഞു. രാഷ്ട്രീയപ്രേരിതമല്ലെന്നും സിപിഐഎമ്മാണ് അങ്ങനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User