സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും; മീൻപിടുത്ത ബോട്ടുകൾ നാളെ പുലർച്ചെ കടലിലേക്ക്

52-Day Monsoon Trawling Ban Ends Tonight in Kerala; Boats Set to Venture into Sea Tomorrow

Jul 30, 2026 - 19:28
0
സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും; മീൻപിടുത്ത ബോട്ടുകൾ നാളെ പുലർച്ചെ കടലിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. നിരോധനം നീങ്ങുന്നതോടെ ശനിയാഴ്ച പുലർച്ചെ മുതൽ മീൻപിടുത്ത ബോട്ടുകൾ കടലിലിറങ്ങും. പ്രതീക്ഷയോടെ വലിയ ഒരുക്കങ്ങളാണ് വിവിധ മത്സ്യബന്ധന ഹാർബറുകളിൽ നടക്കുന്നത്.

കടലിൽ പോകാനുള്ള തയ്യാറെടുപ്പിനായി നാട്ടിൽ പോയിരുന്ന ഇതരസംസ്ഥാന തൊഴിലാളികൾ തിരിച്ചെത്തിയിട്ടുണ്ട്. എൻജിൻ അറ്റകുറ്റപ്പണികളും പെയിന്റിങ്ങും പൂർത്തിയാക്കി ബോട്ടുകൾ പൂർണ്ണസജ്ജമാക്കി നിർത്തിയിരിക്കുകയാണ്. പുതിയ വലകൾ, ഐസ്, കുടിവെള്ളം, മറ്റ് അവശ്യസാധനങ്ങൾ എന്നിവ ബോട്ടുകളിൽ നിറയ്ക്കുന്ന തിരക്കിലാണ് തൊഴിലാളികൾ.

ട്രോളിങ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്തി, ചെമ്മീൻ എന്നിവ അത്യാവശ്യം ലഭിച്ചിരുന്നു. ഇനി ബോട്ടുകൾ കടലിലിറങ്ങുന്നതോടെ കിളിമീൻ, കൂന്തൾ, ചെമ്മീൻ എന്നിവ ധാരാളമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രത്യാശയോടെ മത്സ്യത്തൊഴിലാളികൾ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User