എകെജി സെന്റര്‍ ആക്രമണം; കോണ്‍ഗ്രസ് അനുഭാവിയായ പ്രതിയെ ആവശ്യമുണ്ടെന്ന് സിപിഎം!!

Jul 05, 2022 - 03:42
0
എകെജി സെന്റര്‍ ആക്രമണം; കോണ്‍ഗ്രസ് അനുഭാവിയായ പ്രതിയെ ആവശ്യമുണ്ടെന്ന് സിപിഎം!!

എ കെ ജി സെന്റര്‍ ആക്രമണത്തില്‍  പ്രതിയെ പിടിക്കാത്തതിനെ പരിഹസിച്ചുള്ള കോണ്‍ഗ്രസ് പ്രചാരണം തുടരുകയാണ്. സാമൂഹിക മാധ്യമങ്ങളിലാണ് ഇത്തരം പ്രചാരണം സജീവമായിരിക്കുന്നത്. കിട്ടിയോ എന്ന ഹാഷ് ടാഗില്‍ സര്‍ക്കാരിനെതിരെ പരിഹാസം തുടരുകയാണ്. കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍ ആണ് ഇന്ന് പോസ്റ്റിട്ടത്. കോണ്‍ഗ്രസ് എന്ന് പറഞ്ഞു വരുന്ന പ്രതിക്ക് പ്രതിഫലം നല്‍കും എന്നാണ് പരിഹാസം. ഇവര്‍ക്ക് പ്രതിഫലവും ആശ്രിത നിയമനവും നല്‍കുമെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നുണ്ട് 

കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം


കിട്ടിയോ ? ഉടന്‍ എകെജി ഭവനുമായി ബന്ധപ്പെടുക. പ്രതിയെ ആവശ്യമുണ്ട്. തക്ക പ്രതിഫലം തരും.
കോണ്‍ഗ്രസ് എന്ന് പറയുന്നവര്‍ക്ക് മുന്‍ഗണന.
ചോദിക്കുന്ന പ്രതിഫലവും ആശ്രിതര്‍ക്ക് ജോലിയും നല്‍കും.
അട്ടപ്പാടി മധുവിന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാകാത്തത് പോലെ കേസില്‍ നിന്ന് രക്ഷിക്കും.
ചുവന്ന സ്‌കൂട്ടര്‍ നിര്‍ബന്ധമില്ല. അത് എകെജി ഭവനില്‍ നിന്ന് സംഘടിപ്പിച്ചു തരും.
ഒരു ദുര്‍ബല നിമിഷത്തില്‍ ഇ.പി ജയരാജന്‍ അവിഹിതമായി ബന്ധപ്പെട്ടത് മൂലം ഉണ്ടായ കുഴപ്പമാണിത്. ആരെങ്കിലും ഒന്ന് ഏറ്റെടുക്കണം പ്ലീസ് അല്ലെങ്കില്‍ ചീഞ്ഞ് നാറും.
വി പി സജീന്ദ്രന്‍. കെപിസിസി വൈസ് പ്രസിഡണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User