തോമസിന് പിന്നാലെ കുര്യനും; ഉപരാഷ്ട്രപതിയാക്കാമെന്ന് ബിജെപി

Jun 01, 2022 - 03:07
Updated: 4 years ago
0
തോമസിന് പിന്നാലെ കുര്യനും; ഉപരാഷ്ട്രപതിയാക്കാമെന്ന് ബിജെപി

ഉപരാഷ്ട്രപതിയാകേണ്ടിയിരുന്നതാണ് താനെന്നും ഉമ്മന്‍ ചാണ്ടി പാരവച്ചത് മൂലം സ്ഥാനം നഷ്ടമായെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. ആത്മകഥാ സാരമുള്ള സത്യത്തിലേയ്ക്കുള്ള സഞ്ചാരമെന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ കേന്ദ്രമന്ത്രിയായിരുന്ന മുക്താര്‍ അബ്ബാസ് നഖ്‌വി ആവശ്യപ്പെട്ടതാണെന്നും എന്നാല്‍ ഉമ്മന്‍ ചാണ്ടി ഇടപ്പെട്ട് അത് തടസപ്പെടുത്തിയെന്നും പി ജെ കുര്യന്‍ പറഞ്ഞു. രാജ്യസഭാ സീറ്റ് തനിക്ക് കിട്ടുന്നതില്‍ തടസമായി നിന്നത് ഉമ്മന്‍ ചാണ്ടിയാണ്. ഈ സീറ്റ് പിന്നീട് ജോസ് കെ മാണിക്ക് നല്‍കുകയായിരുന്നു. ബിജെപിയിലേയ്ക്ക് ക്ഷണിക്കുന്നതിന്റെ ഭാഗമായാണ് ഉപരാഷ്ട്രപതി സീറ്റ് വാഗ്ദാനം ചെയ്തത്. രണ്ട് തവണ മോദിയെ കാണാന്‍ ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വം ഇടപ്പെട്ട് തടയുകയായരുന്നുവെന്നും പിജെ കുര്യന്‍ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User