കോഴിക്കോട് കുറ്റ്യാടിയിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു

പത്തിലേറെ പേരടങ്ങുന്ന സംഘം ബൈക്കിലെത്തി യുവാക്കളെ വാക്കത്തി ഉപയോഗിച്ച് ആക്രമിച്ചു

Aug 10, 2026 - 08:54
Updated: 1 month ago
0
കോഴിക്കോട് കുറ്റ്യാടിയിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു

കോഴിക്കോട്: കുറ്റ്യാടി നിട്ടൂരിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. നിട്ടൂർ മൊട്ടന്തറ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് മൊട്ടന്തറയിൽ സംഭവം നടന്നത്.

ബൈക്കുകളിലായി എത്തിയ പത്തിലേറെ പേരടങ്ങുന്ന സംഘമാണ് യുവാക്കളെ വാക്കത്തി ഉപയോഗിച്ച് ആക്രമിച്ചതെന്നാണ് വിവരം. ഒരു യുവതിയുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ട് അക്രമി സംഘവും യുവാക്കളും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ഈ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

പരിക്കേറ്റ ഷോജിനെയും ബബിനെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും അശ്വിനെ തൊട്ടിൽപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. യുവാക്കളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

സംഭവമറിഞ്ഞ് കുറ്റ്യാടി പോലീസ് സ്ഥലത്തെത്തി. ഇതിനിടെ നാട്ടുകാർ ഇടപെട്ട് അക്രമി സംഘത്തിലെ ഒരാളെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ശ്രീജിത്ത് എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ആക്രമണത്തിൽ പങ്കെടുത്ത മറ്റുള്ളവരെ കണ്ടെത്താനുള്ള നടപടികളും പോലീസ് ആരംഭിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User