മതില്‍ തകര്‍ന്നു; കൊച്ചിയില്‍ വന്‍ ദുരന്തം ഒഴിവായി

മതില്‍ തകര്‍ന്നു; കൊച്ചിയില്‍ വന്‍ ദുരന്തം ഒഴിവായി

കൊച്ചി: എറണാകുളം ലിസി ആശുപത്രിയുടെ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന കെട്ടിടത്തിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം റോഡിലേക്ക് മറിഞ്ഞു വീണു. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ഒരു ഓട്ടോറിക്ഷ അടിയില്‍ പെട്ടു. ഡ്രൈവര്‍ ഓടി മാറിയതിനാല്‍ അപകടം ഒഴിവായി . നിരവധി ഓട്ടോറിക്ഷകള്‍ പതിവായി പാര്‍ക്ക് ചെയ്യുന്ന സ്റ്റാന്‍ഡ് ആണിത് .  ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഈ സമയത്ത് ആയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ലിസി ആശുപത്രിയുടെ മുന്നിലെ ഓട്ടോ സ്റ്റാന്‍ഡിലേക്കാണ് മതില്‍ ഇടിഞ്ഞു വീണത്. ലിസി ആശുപത്രിയിലക്ക് രോഗികളുമായി എത്തുന്നവരും സമീപത്തെ സെന്റ് അഗസ്റ്റിന്‍ സ്‌കൂളിലെ കുട്ടികളും ലിസി ആശുപത്രിയിലെ നൂറുകണക്കിന് നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികളും നിരന്തരമായി കടന്നു പോക്കുന്ന റോഡ് ആണിത്. ജഡ്ജസ് അവന്യുവിലേയ്ക്കും കലൂര്‍-കടവന്ത്ര റോഡിനെയും ബന്ധിപ്പിക്കുന്ന റോഡിലാണ് അപകടം. പഴക്കം ചെന്ന ചുറ്റുമതിലിന്റെ ശേഷിക്കുന്ന ഭാഗം അപകടാവസ്ഥയിലാണ് . പൊലീസ് ഇവിടെ ബാരിക്കേഡ്‌വെച്ച് ഗതാഗതം നിരോധിച്ചിരിക്കുകയാണ് . ലിസി ആശുപത്രി ഇവിടെ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി നിരവധി ലോഡ് മണലും ഗ്രാവലും കുട്ടിയിട്ടിരുന്നു. മതില്‍ തകര്‍ന്നതോടെ ഇവയെല്ലാം റോഡിലേക്ക് വീണു .