ADGP യെ പൊക്കി ഷൗക്കത്തലി IPS ;അമ്പരന്ന് കേരള പോലീസ്

ആലപ്പുഴ രക്ഷാപ്രവർത്തന കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിന്റെ പങ്ക് കൂടുതൽ വ്യക്തമാക്കുന്ന തുടരന്വേഷണ റിപ്പോർട്ട് എസ്‌ഐടി വീണ്ടും ഡിജിപിക്ക് സമർപ്പിച്ചു. കൂടുതൽ തെളിവുകൾ ഉൾപ്പെടുത്തിയ റിപ്പോർട്ടിനെ തുടർന്ന് കേസിലെ തുടർനടപടികളിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ.

Jul 17, 2026 - 10:22
Updated: 2 months ago
0
ADGP യെ പൊക്കി  ഷൗക്കത്തലി IPS ;അമ്പരന്ന് കേരള പോലീസ്

എഡിജിപിഎം ആർ അജിത്കുമാറിനെ രക്ഷിക്കാനുള്ള എല്ലാ തന്ത്രവും ശൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തകർത്ത് കളയുകയാണ്. എം ആർ അജിത് കുമാർ പ്രതിയാണെന്ന് അന്വേഷണത്തിൽ പകൽ പോലെ വ്യക്തമായിട്ടും രക്ഷിക്കാൻ എന്തെങ്കിലും  പഴുതുണ്ടോ എന്നന്വേഷിച്ച്  റിപ്പോർട്ട് മടക്കിയ ഡി ജി പി ക്കു കിട്ടിയത് ഒന്നുകൂടി കുരുക്ക് മുറുക്കിയിട്ടുള്ള റിപ്പോർട്ടാണ്. കൂത്തുപറമ്പ് ഡി വൈ എഫ് ഐ ക്കാർക്ക് നേരെ വെടിവെച്ചു അഞ്ചുപേരെ കൊന്നയാൾ പിണറായിയുടെ വിശ്വസ്തനായതും ഡി ജി പി ആയതും എങ്ങനെയാണ് എന്ന്  പരിശോധിക്കുമ്പോൾ അതിൽ രഹസ്യങ്ങൾ ഒരുപാടുണ്ടാകാം. അതുകൊണ്ടാകാം റവാഡാ ചന്ദ്രശേഖർ ഡിജിപി ആയതും.  അതുപോലെ തന്നെ യൂത്ത് കോൺഗ്രസ്സുക്കാരെ പട്ടിയെ തല്ലുന്നതു പോലെ തല്ലി ജീവച്ഛവമാക്കിയ പോലീസുക്കാരും അതിനെ അട്ടിമറിക്കാൻ നോക്കിയ എഡിജിപിയും ഇപ്പോഴത്തെ ഭരണത്തിലും പുണ്യാളൻ ആകാൻ നോക്കുന്നുവെങ്കിൽ അതിനു പിന്നിലും പല രഹസ്യങ്ങളും കാണും. എന്നാൽ ഷൗക്കത്തലി ഐ പി എസിന്  മുന്നിൽ കള്ളത്തരം ചെയ്തവൻ കള്ളൻ ആണ്. തെമ്മാടിത്തരം കാണിക്കുന്നവൻ തെമ്മാടിയാണ്. പൂട്ടുക തന്നെ ചെയ്യും. ഇനി മുകളിൽ നിന്നും എന്തൊക്കെ സമ്മർദ്ദമുണ്ടായാലും അത് അങ്ങനെ തന്നെ. അത് നിയമിക്കുന്നവർ മുൻകൂട്ടി ആലോചിക്കണമായിരുന്നു. പ്രത്യേക അന്വേഷണ സംഘം  രൂപീകരിച്ചു ആലപ്പുഴ രക്ഷാപ്രവർത്തനകേസ് ഷൗക്കത്തലിയുടെ കയ്യിൽ വെച്ച് കൊടുക്കുമ്പോൾ പലരും ധരിച്ചിരുന്നത് ഇത് ആ മർദിച്ച ഗൺമാൻമാരെ പുറത്താക്കിയാൽ സംഭവം തീരും എന്നുള്ളതായിരുന്നു.  പക്ഷെ ഷൗക്കത്തലി അരിച്ചു പെറുക്കിയപ്പോൾ സാക്ഷാൽ എഡിജിപി ഏമാൻ തന്നെയാണ് ഇതിൽ ഒന്നാം പ്രതി. അപ്പോൾ ശിക്ഷ വാങ്ങിച്ചു കൊടുത്തിട്ട് മാത്രമേ ഷൗക്കത്തലിയും സംഘവും ഈ പണി മതിയാക്കുകയുള്ളൂ. അങ്ങനെ വീണ്ടും ഡി ജി പി ക്കു വീണ്ടു റിപ്പോർട്ട് നൽകിയിരിക്കുന്നു.ആലപ്പുഴ രക്ഷാപ്രവർത്തനത്തിൽ എഡിജിപി എംആർ അജിത് കുമാറിൻ്റെ പങ്ക് കൂടുതൽ വ്യക്തമാക്കിയിരിക്കുകയാണ് എസ്ഐടി. അജിത് കുമാറിൻ്റെ പേര് എടുത്തു പറഞ്ഞു കൊണ്ടുള്ള തുടരന്വേഷണ റിപ്പോർട്ട് തന്നെ നൽകിയിരിക്കുകയാണ്. ഇതുവരെ ഉണ്ടായിരുന്നതിനേക്കാളും കൂടുതൽ തെളിവുകളും കൈമാറിയിരിക്കുന്നു.. എല്ലാ തെളിവുകളും കയ്യിലുള്ള എസ്ഐടി ഡി ജി പി യുടെ റിപ്പോർട്ട് മടക്കലിന് ശേഷം വ്യക്തത വരുത്തിയത് അതി വേഗത്തിലാണ്. അതിൽ ഞെട്ടിപ്പോയ കേരളം പോലീസും  ഡിജിപിയും  എം ആർ അജിത്കുമാറിന്റെ അഭിപ്രായം അറിയാനാണ്  ശ്രമിക്കുന്നത്  എന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. അതുകൊണ്ടു തന്നെ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമോ എന്നതിലാണ് ജനങ്ങൾക്ക് ആകാംക്ഷ.

നമുക്കറിയാം നന്നായി അന്വേഷിച്ചു എ ഡി ജി പി യുടെ ഓഫിസിൽ തന്നെ നേരിട്ട് കയറി ആദ്യം റിപ്പോർട്ട് നൽകിയത് കഴിഞ്ഞ 23നാണ്. എന്നാൽ, 20 ദിവസത്തോളം അതിന്റെ മുകളിൽ കയറി അടയിരുന്ന ഡിജിപി എസ്ഐടി റിപ്പോർട്ട് കഴിഞ്ഞ ദിവസം ആണ് മടക്കി അയചത്ത്.റിപ്പോർട്ടിലെ ചില ഭാഗങ്ങളിലെ വ്യക്തതക്കായി തുടരന്വേഷണം ആവശ്യപ്പെട്ടു കൊണ്ടാണ്  മടക്കിയത്. എസ്ഐടിയോട് ഡിജിപി ചോദിച്ചത് അ‍ഞ്ച് സംശയങ്ങളാണ്. ആലപ്പുഴയിലെ രക്ഷാപ്രവർത്തനം പിണറായിയുടെ പോലീസ് അന്വേഷിച്ചു ആ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ തന്നെ  അത് എ ഡി ജി പി തന്നെ തിരുത്തിയത് എന്ന്  എസ് ഐ ടി കണ്ടത്തി. എന്നാൽ തിരുത്തി എന്ന് പറയുന്ന ദിവസം അജിത്കുമാർ ഓഫിസിൽ ഉണ്ടായിരുന്നോ എന്നുള്ളതിന്നാന് വ്യക്തത വരുത്താൻ പറഞ്ഞത്. അതിലെന്തെങ്കിലും അവ്യക്തത കണ്ടാൽ അജിത്കുമാറിനെ രക്ഷിച്ചെടുക്കാൻ എന്നൊരു ചിന്ത ഡി ജി പി ക്കും വേറെ ചിലർക്കും വന്നുകാണും. എന്നാൽ കേസ്സന്വേഷിച്ചത് ഷൗക്കത്തലി ഐ പി എസ്സാണ് മുമ്പുള്ളതിനേക്കാളും ബാക്കിയായി അതിനേക്കാളും കുറച്ചുകൂടി തെളിവുകൾ കൂടി നൽകി എ ഡി ജി പി അജിത്കുമാറിനെതിരെ വ്യക്തമാക്കിയാണ് വീണ്ടും റിപ്പോർട്ട് കൊടുത്തിരിക്കുന്നത്. ഇക്കാര്യങ്ങളിൽ എസ്ഐടി തുടരന്വേഷണം നടത്തിയ ശേഷമാണ് ഇപ്പോൾ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.. അങ്ങനെ എം ആർ അജിത്കുമാർ എന്ന പോലീസ് ക്രിമിനൽ രക്ഷപ്പെടാൻ ഉള്ള എല്ലാ വഴികളും അടച്ചിരിക്കുകയാണ് ഷൗക്കത്തലി ഐ പി എസ്. എന്നിട്ടും ഇനി എന്താണ് സംഭവിക്കുന്നതെന്ന് വരും നാളുകളിൽ വ്യക്തമാകും.

What's Your Reaction?

Like Like 2
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User