ആന്റോക്ക് പിന്നിൽ പിണറായി ? രേഖകളിൽ ഞെട്ടി CPM

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട കരാറിലും സ്പോൺസർക്ക് സർക്കാർ പിന്തുണ ലഭിച്ചെന്ന ആരോപണങ്ങളിലും പിണറായി വിജയൻ സർക്കാരിനെതിരെ ഉയരുന്ന വിവാദങ്ങളാണ് ലേഖനം ചർച്ച ചെയ്യുന്നത്.

Aug 14, 2026 - 12:44
0
ആന്റോക്ക് പിന്നിൽ പിണറായി ? രേഖകളിൽ ഞെട്ടി CPM

കേരളത്തിൽ ഉയർന്നു വരുന്ന തട്ടിപ്പു കേസുകളിൽ എല്ലാം തന്നെ പിണറായി വിജയൻറെ പേര് വരുന്നത് എന്തുകൊണ്ട് എന്ന ചോദ്യമാണ് 
കമ്മ്യൂണിസ്റ്റുകാരന്റെ മനസിലെല്ലാം ആളിക്കത്തുന്നത്. അതായത്,ഈ റിപ്പോർട്ടർ ടി വി യുടെ മുതലാളി ആന്റോ അഗസ്റ്റിൻ സമീപ കാലത്തെ കേരളത്തിൽ ഏറ്റവും വലിയ കൊള്ളക്കാരൻ എന്നുള്ള വാർത്തകൾ വന്നു കൊണ്ടിരിക്കുന്നു. ചെയ്ത ജോലികളെല്ലാം അതുതന്നെയാണ്,  മുട്ടിൽ മരം മുറിയും മെസ്സിയെ കാണിച്ചു കോടികൾ തട്ടിയെടിയെടുത്തുവെന്നുള്ള വർത്തകളുമൊക്കെ കേരളത്തെ പറ്റിച്ചു  കോടികൾ ഉണ്ടാക്കി എത്രയോ കേസ്സുകൾ കോടതിയിൽ കിടക്കുന്നു. അങ്ങനെയുള്ള ഒരു തട്ടിപ്പുകാരൻ ദിവസവും സ്വന്തം ചാനലിൽ ഇരുന്ന് പിണറായി വിജയനെ ഇങ്ങനെ വാഴ്ത്തി പാടുന്നത്തിനു പിന്നിൽ അവർ തമ്മിലുള്ള കൂട്ട് കച്ചവടത്തിന്റെ ധാരണയാണന്നു കേരളത്തിനു ബോധ്യമായി. അച്യുതാനന്ദനോ നായനാരോ ഒക്കെ ആയിരുന്നെങ്കിൽ ഇയാളെ പോലെയുള്ളവരെ കാണാൻ പോലും കൂട്ടാക്കില്ലായിരുന്നു. അങ്ങനെ പഠിച്ചുവന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ ഏറെയും. എന്നാൽ പിണറായി വിജയൻ എന്ന  പല കേസുകളിലും പെടുന്ന ഒരു കമ്മ്യൂണിസ്റ് നേതാവ് കേരളത്തിലെ ഏറ്റവും വലിയ കൊള്ളക്കാരനെ കൊണ്ട് ഉണ്ടാക്കിയ സ്തുതി പാടിക്കുമ്പോൾ അത് നല്ലതാണ് എന്ന് ഒരു കമ്മ്യൂണിസ്റ്കാരനും പറയില്ല, ആ ബന്ധമായിരിക്കും ഇനി പിണറായിയുടെ തകർച്ചയുടെ വേഗത കൂട്ടുന്നത്. അതിൽ കേരളം ഒന്നടങ്കം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്  അതായത്,അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാൻ ഉത്തരവ് പോലുമില്ലാതെ സർക്കാരിന്റെ പേരിൽ കരാർ ഒപ്പിടാൻ സ്പോൺസർക്ക് ‌അനുമതി നൽകിയതാര് എന്നുള്ളത്. അതിലേക്കാണ് പിണറയി വിജ്നാന്റെ നേരെ കായി ചൂണ്ടുന്നത്.  അതുപോലെ ഔദ്യോഗികമായി അനുമതി ലഭിക്കുന്നതിന് മുമ്പു തന്നെ ഈ മരം കൊള്ളക്കാരൻ ആന്റോ അഗസ്റ്റിന്റെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ഒപ്പിട്ട കരാറിൽ എങ്ങനെ സർക്കാരിന്റെ എല്ലാ വിവരങ്ങളും ഉപയോഗിച്ചു എന്നുള്ളത്. കരാറിൽ സർക്കാരുമായി അല്ലങ്കിൽ പിണറായി വിജയനുമായി ചേർന്ന് ചട്ട വിരുദ്ധമായി നടത്തിയ ഇടപാടുകൾ എല്ലാം ജനങ്ങൾ അറിഞ്ഞു. മെസ്സി വരും എന്ന് പറഞ്ഞു നടന്നെങ്കിലും പണം അയയ്ക്കുന്നതിൽ കാലതാമസം വരുത്തിയതോടെ, സ്പോൺസറുമായുള്ള കരാർ 2 തവണ അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ റദ്ദാക്കിയെന്നും രേഖകളിൽ ഉണ്ട്. 2024 ഡിസംബർ 20ന് എഎഫ്എയുമായി കരാറിലെത്തിയ സ്പോൺസർ, ഇതിനായുള്ള സർക്കാർ അനുമതി നേടിയെടുത്തത് 18 ദിവസത്തിനുശേഷമാണ് .

എന്നാൽ പുതിയ സർക്കാർ വന്നതിനു ശേഷം കണ്ടത്തിയ കാര്യങ്ങൾ അർജന്റീന വിഷയത്തിൽ സ്പോൺസറും സംസ്ഥാന സർക്കാരും തമ്മിൽ ഇതുവരെ കരാറോ ധാരണാപത്രമോ ഒപ്പുവച്ചിട്ടില്ലെന്ന കായികവകുപ്പിന്റെ വ്യക്തമായ റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയുള്ള പദ്ധതി എന്ന പേരിലാണു സ്പോൺസർ–എഎഫ്എ കരാർ തന്നെ ഉള്ളത്.. എന്നാൽ ഈ രേഖകൾ കായികവകുപ്പിൽനിന്ന് മറച്ചുവച്ച സ്പോൺസർ‌, അതിനുശേഷം 2 തവണ കരാർ പുതുക്കിയപ്പോഴും ഇക്കാര്യം രേഖാമൂലം സർക്കാരിനെ അറിയിച്ചില്ല. മാത്രമല്ല, ഒരു സ്വകാര്യ സ്ഥാപനം അനുമതിയില്ലാതെ സർക്കാരിനെ പ്രതിനിധീകരിച്ച് ഒപ്പിട്ടിരിക്കുകയാണ്. രേഖകളിൽ ഒന്നിലും സർക്കാർ ഇല്ലങ്കിലും മുൻ മന്ത്രി ആയിരുന്ന അബ്ദുൽ റഹിമാനും മുഖ്യമന്ത്രി പിണറായി വിജയന്റെയും പിന്തുണ ഉണ്ടായിരുന്നു എന്നുള്ളതാണ് സത്യം.  റിപ്പോർട്ടർ ബ്രോഡ‍്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനു പുറമേ കേരളത്തിൽനിന്ന് കരാറിൽ ഒപ്പിട്ടത് കേരള സ്പോർട്സ് കൗൺസിൽ പ്രസി‍‍ഡന്റ് നിലമ്പൂരിലെ സി പി എം സ്ഥാനാർത്ഥിയുമായിരുന്ന യു.ഷറഫലി  മാത്രമാണ്.  ഷറഫലിയെ ആര് ചുമതലപ്പെടുത്തിയെന്നതിൽ ആർക്കും സംശയമുണ്ടാവില്ല. അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാനുള്ള കരാറിൽ സ്പോൺസറെ പിഴയിൽനിന്ന് രക്ഷിക്കാൻ കായിക വകുപ്പ് നടത്തിയ നയതന്ത്ര ഇടപെടലിന്റെ തെളിവുകളും പുറത്ത് വന്നുകഴിഞ്ഞു.. കരാർ പ്രകാരമുള്ള പണം അടയ്ക്കാൻ വൈകിയതിന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് എഎഫ്എ 40 ലക്ഷം യുഎസ് ഡോളർ പിഴ ചുമത്തിയിരുന്നു. അതായത് ഏകദേശം 38 കോടിയോളം രൂപ. ഇത് ഒഴിവാക്കി നൽകാൻ ഇടപെടണമെന്നാവശ്യപ്പെട്ട് അർജന്റീനയിലെ ഇന്ത്യൻ അംബാസഡർക്ക് കഴിഞ്ഞവർഷം ജൂലൈയിൽ കായികവകുപ്പ് അയച്ച കത്തും പുറത്തായിട്ടുണ്ട്. അർജന്റീന ടീമിന്റെ സന്ദർശനം സംസ്ഥാന സർക്കാർ ഉൾപ്പെട്ടിട്ടുള്ള കരാർ ആണെന്നും കത്തിൽ പറയുമ്പോൾ സർക്കാർ ആരുമായും കരാർ ഒപ്പുവച്ചിട്ടില്ലെന്നു മുൻ മന്ത്രി പറഞ്ഞതും ഏറ്റവും വലിയ തട്ടിപ്പാണ്. അങ്ങനെ ശബരിമലയിലെ കൊള്ളക്കാരനായ ഉണ്ണികൃഷ്ണൻ പോറ്റി എന്ന സ്‌പോൺസറെ സഹായിച്ചതുപോലെ മെസ്സിയയുടെ സ്പോൺസറേയും സഹായിച്ചിരിക്കുന്നതു പിണറായി സർക്കാർ തന്നെയാണ്. ഈ റിപ്പോർട്ടർ മുതലാളിക്കു വയനാട്ടിലെ കോടിക്കണക്കിനു രൂപയുടെ മരം മുറിക്കാൻ വേണ്ടി മാത്രം സർക്കാർ നിയമം മാറ്റിയെഴുതിച്ച പിണറായി വിജയൻ മെസ്സിയെ കാണിച്ചു മലയാളികളെ പറ്റിക്കുന്നതിലും ആന്റോയ്ക്കൊപ്പം  കട്ടക്ക് നിന്ന് എന്നുള്ളതാണ് തെളിഞ്ഞത്. അത് പിണറായിയുടെ തകർച്ചക്ക് ആക്കം
കൂട്ടിയിരിക്കുന്നു എന്ന് തന്നെ പറയാം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User