ഓടിയെത്തി തലതാഴ്ത്തി നിന്നു ; അവസാനിപ്പിച്ച് മോദി ഷാ സഖ്യം

നീറ്റ് പരീക്ഷാ ക്രമക്കേടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിൽ നിന്ന് വിട്ടുനിന്നതായി ആരോപിച്ച് പ്രതിപക്ഷം ശക്തമായ പ്രതിഷേധം നടത്തി.

ഓടിയെത്തി തലതാഴ്ത്തി നിന്നു ; അവസാനിപ്പിച്ച് മോദി ഷാ സഖ്യം

ഒളിച്ചും പാത്തും അമിത്ഷാ അങ്ങനെ സഭയിലെത്തി. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും ഭരണപക്ഷത്തിന്റെ  പ്രത്യേകിച്ച് അമിത്ഷായുടെ നാണക്കേടിനും ഒടുവിൽ പാർലമെന്റ് സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾക്കും നിരന്തര ആവശ്യങ്ങൾക്കുമൊടുവിൽ, ഇതുവരെ പ്രതിപക്ഷത്തെ ഭയന്ന് സഭയിലെത്താതിരുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ സമ്മേളനത്തിന്റെ അവസാന ദിവസത്തിൽ സഭയിൽ വന്നത്തോടെ ബിജെപി യുടെ നാടകം മാത്രമല്ല, ജനങ്ങളുടെ പ്രതീക്ഷകളെല്ലാം തകർത്ത സമ്മേളനവും അവസാനിച്ചു..രാജ്യത്തിനു മുന്നിൽ തലകുനിച്ചു നിന്ന അമിത്ഷാ ഒരക്ഷരംപോലും സഭയിൽ പറയാതെ സഭ പിരിയുകയായിരുന്നു. ചന്തയിൽ കയറിവരുന്ന ലാഘവത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും സഭയിലെത്തി. ജയിപ്പിച്ചയച്ച ജനങ്ങളെ ഒരിക്കൽ കൂടി വിഡ്ഢികളാക്കി.നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാണെന്നും
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നും അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നെങ്കിലും അതെല്ലാം വെറും തട്ടിപ്പായിരുന്നു എന്ന് തെളിയിക്കുന്ന തരത്തിൽ സഭാസമ്മേളനത്തിന്റെ അവസാന ദിവസം അവസാന നിമിഷത്തിലാണ് അമിത്ഷാ എത്തിയത്. പിന്നെങ്ങനെയാണ് ചർച്ച ചെയ്യുന്നത് എന്ന് മനസ്സിലായില്ല.മാത്രമല്ല, സഭയിൽ യാതൊരുവിധ ചർച്ചകളോ വിശദീകരണങ്ങളോ ഉണ്ടായില്ല എന്നുള്ളത് ഭരണപക്ഷത്തിന്റെ ഏറ്റവും വലിയ പരാജയമായി മാറിയിരിക്കുന്നു. സഭ ചേർന്ന ഉടൻതന്നെ ചർച്ചകളില്ലാതെ വന്ദേമാതരം ആലപിച്ച് സഭ പിരിയുകയായിരുന്നു. ഇതാണ് ബിജെപി സർക്കാരിന്റെ ഇന്നത്തെ അവസ്ഥ.

സഭയ്ക്കുള്ളിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ നേർക്കുനേർ വരികയും പുറത്ത്  മകർ ദ്വാറിന് മുൻപിൽ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. നീറ്റ് വിഷയത്തിൽ വിദ്യാർഥി സമരങ്ങളോടും പോലീസ് നടപടികളോടും സർക്കാർ മുഖം തിരിക്കുകയാണെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സഭയിൽനിന്ന് ഒളിച്ചോടുകയാണെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു. പലതിനും അമിത്ഷായാണ് ഉത്തരം പറയേണ്ടിയിരുന്നത് എന്നുള്ളത് കൊണ്ട് അമിത്ഷായെ കാത്തിരുന്നു എന്ന് മാത്രം. പ്രധാനമന്ത്രി ഇതിനെക്കാളും വലിയ മുങ്ങൽ വിദഗ്ദനായിരുന്നു.സഭ തുടങ്ങിയ അന്നും അവസാന ദിവസവും മാത്രമാണ് പ്രധാനമന്ത്രിയെ സഭയിൽ കണ്ടതു. പ്രതിപക്ഷ പ്രതിഷേധങ്ങളോട് എന്ന് മാത്രമല്ല, മാന്യമായ ചോദ്യങ്ങളോട് പോലും അദ്ദേഹം മൗനം പാലിക്കുകയായിരുന്നു. സഭയിൽ ബഹളമായതിനാൽ അമിത് ഷാ എത്തില്ലെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അവസാന നിമിഷം അദ്ദേഹം സഭയിലെത്തുകയായിരുന്നു. എന്നാൽ, ചർച്ചകൾ പ്രതീക്ഷിച്ച പ്രതിപക്ഷത്തിനും സമരം ചെയ്ത വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മുഴുവൻ നിരാശയായിരുന്നു ഫലം. ഒടുവിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാതെയും പ്രസ്താവനകൾ നടത്താതെയും സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതായി സ്പീക്കർ പ്രഖ്യാപിക്കുകയായിരുന്നു. ചുരുക്കി പറഞ്ഞാൽ സഭ എന്ന് പറഞ്ഞാൽ ജനങ്ങളുടെ കാര്യങ്ങൾ പറയുന്ന ഇടമാണ്. അവിടെ അത് പറഞ്ഞില്ലന്നു മാത്രമല്ല,സഭയിൽ വരാൻ പോലും തയ്യാറാകാതെ ഒളിച്ചു നിന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ഭരണം അവസാനിപ്പിക്കുന്നതിന്റെ സൂചനയാണ് നൽകിയത്. ആകെ ഒരു വർഷത്തിൽ മൂന്നു തവണ മാത്രം നടക്കുന്ന സമ്മേളനത്തിൽ പോലും പങ്കെടുക്കാൻ കഴിയാത്ത സർക്കാർ എന്ന പേര് സമ്പാദിച്ചു മോദി- അമിത്ഷാ സഖ്യം  പടിയിറങ്ങുന്നതിന്റെ  സൂചന നൽകിയിരിക്കുന്നു.