50 ലക്ഷത്തിന്റെ ഫിക്സഡ് ഡെപ്പോസിറ്റ് തീർന്നു, കൈയ്യിൽ മിച്ചമില്ല; വിദേശപഠനത്തിൽ ജാഗ്രതയും കൃത്യമായ പ്ലാനിംഗും അനിവാര്യം

50 Lakh FD Drained: Harsh Reality of Studying Abroad Highlights Need for Smart Financial Planning

Aug 12, 2026 - 17:54
0
50 ലക്ഷത്തിന്റെ ഫിക്സഡ് ഡെപ്പോസിറ്റ് തീർന്നു, കൈയ്യിൽ മിച്ചമില്ല; വിദേശപഠനത്തിൽ ജാഗ്രതയും കൃത്യമായ പ്ലാനിംഗും അനിവാര്യം

ഉന്നതവിദ്യാഭ്യാസവും വിദേശത്തെ തിളക്കമാർന്ന ജീവിതവും സ്വപ്നം കണ്ട് വലിയ തുക നിക്ഷേപിച്ച് വിദേശത്തേക്ക് വണ്ടികയറുന്ന വിദ്യാർത്ഥികളും കുടുംബങ്ങളും കൃത്യമായ സാമ്പത്തിക ആസൂത്രണം നടത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ പുതിയ ചർച്ച. വ്യവസായിയായ ഹർഷ ഗുപ്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു അനുഭവക്കുറിപ്പാണ് വിദേശപഠനത്തിനൊരുങ്ങുന്നവർക്കിടയിൽ കനത്ത ജാഗ്രതയ്ക്കും പുനരാലോചനകൾക്കും വഴിവെച്ചിരിക്കുന്നത്.

ഒരു കുടുംബം 15 വർഷത്തോളം കഷ്ടപ്പെട്ട് സമ്പാദിച്ച 50 ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റ് (FD) മുഴുവൻ ചെലവഴിച്ചാണ് മകനെ കാനഡയിലേക്ക് എം.എസ്  പഠനത്തിനായി അയച്ചത്. പഠനം പൂർത്തിയാക്കി ടൊറന്റോയിൽ പ്രതിവർഷം 55,000 കനേഡിയൻ ഡോളർ (ഏകദേശം 33 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ശമ്പളമുള്ള ജോലി ലഭിച്ചെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ ആ ചെറുപ്പക്കാരന് സാധിച്ചിട്ടില്ല.

അവിടുത്തെ ഉയർന്ന നികുതി നിരക്കുകൾ, അമിതമായ വീട്ടുവാടക, കഠിനമായ തണുപ്പുകാലത്തെ അധികച്ചെലവുകൾ എന്നിവ കാരണം മാസാവസാനം കൈയ്യിൽ കാര്യമായി ഒന്നുമില്ലാത്ത അവസ്ഥയാണുള്ളത്. ഇന്ത്യയിലെ ഒരു സാധാരണ നഗരത്തിൽ ജോലി ചെയ്താൽ സമ്പാദിക്കാൻ കഴിയുന്നത്ര തുക പോലും കാനഡയിൽ ഇയാൾക്ക് മാറ്റിവെക്കാൻ സാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

പ്രതിസന്ധി എല്ലാവർക്കുമല്ല; കാഴചപ്പാട് പ്രധാനം

വിദേശ പഠനത്തിന് പോകുന്ന എല്ലാവരും പ്രതിസന്ധിയിലാകുന്നു എന്നല്ല ഈ അനുഭവം വ്യക്തമാക്കുന്നത്. മറിച്ച്, പോകുന്ന രാജ്യത്തെയും കോഴ്സിനെയും കുറിച്ച് കൃത്യമായ പഠനം നടത്താതെയും ലിവിംഗ് കോസ്റ്റ് കണക്കാക്കാതെയും ഇറങ്ങിപ്പുറപ്പെടുമ്പോഴാണ് ഇത്തരം തിരിച്ചടികൾ നേരിടുന്നത്. അനുകൂലമായ വിപണി സാധ്യതയുള്ള മികച്ച കോഴ്സുകൾ തിരഞ്ഞെടുക്കുകയും, കൃത്യമായ ഫിനാൻഷ്യൽ പ്ലാനിംഗ് നടത്തുകയും ചെയ്യുന്ന ധാരാളം മലയാളി വിദ്യാർത്ഥികൾ വിദേശത്ത് വലിയ വിജയങ്ങളും കരിയർ വളർച്ചയും നേടുന്നുമുണ്ട്.

സ്റ്റഡി അബ്രോഡ് ഏജൻസികളുടെ പ്രചാരണങ്ങളിൽ മാത്രം വിശ്വസിക്കാതെ സ്വന്തം നിലയിൽ റിസർച്ച് നടത്തേണ്ടതുണ്ട്. പോകുന്ന രാജ്യത്തെ യഥാർത്ഥ ജീവിതസാഹചര്യങ്ങൾ, വിപണിയിലെ തൊഴിൽ സാധ്യതകൾ, നികുതി വ്യവസ്ഥകൾ എന്നിവ കൃത്യമായി മനസിലാക്കി ഇറങ്ങിപ്പുറപ്പെട്ടാൽ വിദേശപഠനം കൂടുതൽ സുരക്ഷിതവും ഫലപ്രദവുമാക്കാൻ സാധിക്കും.

"വഴിയിലെ തടസ്സങ്ങൾ തിരിച്ചടികളല്ല, മറിച്ച് കൂടുതൽ കൃത്യതയോടെ മുന്നേറാനുള്ള ഓർമ്മപ്പെടുത്തലുകളാണ്. ശരിയായ അറിവും വ്യക്തമായ ആസൂത്രണവും കൂടെയുണ്ടെങ്കിൽ ഏത് ലക്ഷ്യവും തടസ്സങ്ങളില്ലാതെ എത്തിപ്പിടിക്കാം."

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User